MI VS RCB: ഇനി പറ്റില്ല ഈ പരിപാടി, സഹതാരങ്ങൾക്ക് അപായ സൂചന നൽകി ഹാർദിക്; മുംബൈ നായകന്റെ വാക്കുകൾ ആ താരങ്ങളോട്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന പോരിൽ മുംബൈ ഇന്ത്യൻസ് 12 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു . 20 ഓവറിൽ 222 റൺസ് പിന്തുടർന്ന മുംബൈ, 209/9 റൺസ് നേടി പോരാട്ടം അവസാനിപ്പിച്ചു. തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല. ആർ‌സി‌ബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും 20-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയും താളം കണ്ടത്തിയതോടെ മത്സരം ബാംഗ്ലൂരിന് അനുകൂലമായി. എന്തായാലും സീസണിലെ നാലാമത്തെ തോൽവിക്ക് ശേഷം ഹാർദിക് തന്റെ ബോളർമാരെ കുറ്റപെടുത്തിയിരിക്കുകയാണ്.

“ഇതൊരു റൺ-വിരുന്നായിരുന്നു. വിക്കറ്റ് ബാറ്റിംഗിന് നല്ലതായിരുന്നു, പക്ഷേ ഞങ്ങൾ വീണ്ടും രണ്ട് ഹിറ്റുകൾക്ക്( 12 റൺസിന്) പരാജയപ്പെട്ടു. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ബൗളർമാർക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. അത് അവർക്ക് ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു. ഞാൻ പരുഷമായി പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ വീണ്ടും 10-12 റൺസ് അധികമായി നൽകി,” ഹാർദിക് പറഞ്ഞു.

ട്രെന്റ് ബോൾട്ട് 57 റൺസ് വഴങ്ങി തന്റെ നാല് ഓവറിൽ നിന്ന് രണ്ട് വിക്കറ്റുകൾ നേടി. ഹാർദിക് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 45 റൺസ് വിട്ടുകൊടുത്തു. മിച്ചൽ സാന്റ്നറും മോശം പ്രകടനം ആണ് നടത്തിയത്. താരം 40 റൺസ് നൽകി. നാമ ധീറിനെ ബാറ്റിങ്ങിന് വൈകി അയച്ചതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. “നമന്റെ റോൾ മുൻകൂട്ടി തീരുമാനിച്ചതാണ്. കഴിഞ്ഞ മത്സരത്തിൽ രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല, അതിനാൽ ഞങ്ങൾ അദ്ദേഹത്തിന്ബാ റ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി. ആർ‌സി‌ബിക്കെതിരായ മത്സരത്തിൽ രോഹിത് തിരിച്ചെത്തിയതോടെ, നമാൻ ലോവർ ഓർഡറിൽ എത്തി ” ഹാർദിക് കൂട്ടിച്ചേർത്തു.

ബാറ്റിംഗിലെ തിലകിന്റെ മികച്ച പ്രകടനത്തിന് പാണ്ഡ്യ അദ്ദേഹത്തെ പ്രശംസിച്ചു. “തിലക് ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ പലരും പറഞ്ഞു എന്ന്എ നിക്കറിയാം. കഴിഞ്ഞ മത്സരത്തിന് ഒരു ദിവസം മുമ്പ് അദ്ദേഹത്തിന്റെ കൈയിൽ പരുക്കേറ്റ കാര്യം ആളുകൾക്ക് അറിയില്ലായിരുന്നു. അതാണ് അന്ന് അയാൾക്ക് പണിയായത് ”ഹർദിക് പറഞ്ഞു.

“ബാക്കിയുള്ള മത്സരങ്ങളിൽ താരങ്ങൾക്ക് എന്റെ സന്ദേശം വ്യക്തമാണ്. അവർ അവരുടെ പരമാവധി നൽകണം, ഞങ്ങൾ അവരെ പിന്തുണയ്ക്കും. മികച്ച ഫലങ്ങൾ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” നായകൻ പറഞ്ഞ് അവസാനിപ്പിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി