MI UPDATES: കോഹ്‌ലി പറഞ്ഞത് എത്രയോ ശരി, ഞങ്ങളും ഇപ്പോൾ ആ മൂഡിലാണ്; ആർസിബി താരം പറഞ്ഞ വാക്കുകൾ ആവർത്തിച്ച് ഹാർദിക് പാണ്ഡ്യ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൂട്ടുകെട്ടുകളും പ്രാധാന്യത്തെക്കുറിച്ചുള്ള വിരാട് കോഹ്‌ലിയുടെ അഭിപ്രായത്തോട് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ യോജിച്ചുകൊണ്ട് രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ നേടിയ 100 റൺസിന്റെ വിജയത്തിന് ശേഷം ആണ് അദ്ദേഹത്തിൻറെ അഭിപ്രായം വന്നത്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ ബാംഗ്ലൂർ രണ്ടാം സ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി റയാൻ റിക്കിൾട്ടൺ, രോഹിത് ശർമ്മ എന്നിവരുടെ അർധസെഞ്ചുറികൾക്ക് പുറമെ, ഹാർദിക്, സൂര്യകുമാർ യാദവ് എന്നിവർ 48 റൺസ് വീതം കൂട്ടിച്ചേർത്തു. ഇത് അവരെ 20 ഓവറിൽ 217/4 എന്ന സ്‌കോറിൽ എത്തിച്ചു. രാജസ്ഥനാകട്ടെ മറുപടി ബാറ്റിംഗിൽ അവർക്ക് എതിരെ കാര്യമായ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബോൾട്ടും കർണൻ ശർമ്മയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയതോടെ രാജസ്ഥാൻ 117 റൺസിന് ഓൾഔട്ടായി. ജസ്പ്രീത് ബുംറ 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യയുടെ തുടർച്ചയായ വിജയങ്ങളിൽ ഹാർദിക് ആവേശത്തിൽ ആയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഞങ്ങൾക്ക് ഏറെക്കുറെ പെർഫെക്റ്റ് ആയ കളിയായിരുന്നു. ബാറ്റിംഗിലും ബോളിങ്ങിലും ഞങ്ങൾ മികച്ചവരായിരുന്നു. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ കളിച്ച ഷോട്ടുകൾക്ക് മൂല്യമുണ്ടായിരുന്നു. റയാനും രോഹിതും ഞങ്ങൾക്ക് പ്ലാറ്റ്‌ഫോം നൽകി, സൂര്യയും ഞാനും അത് മുതലെടുത്തു. ഞങ്ങളുടെ ബാറ്റിംഗ് ഓർഡർ ഞങ്ങൾ മുൻകൂട്ടി തീരുമാനിക്കാറില്ല. എല്ലാം മത്സര സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു,” ഹാർദിക് പറഞ്ഞു.

“താരങ്ങൾ ഇപ്പോൾ ബാറ്റ്സ്മാൻഷിപ്പിലേക്ക് മടങ്ങുകയാണ്. അവിടെ കൂട്ടുകെട്ടുകൾ പ്രധാനമായി മാറിയിരിക്കുന്നു. ബൗളർമാരുടെ മികവ് കാരണം ബൗളിംഗ് വിഭാഗത്തിൽ എന്റെ ജോലി എളുപ്പമാകുന്നു. ഞാൻ അവരോട് ഒന്നും പറയില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ബൗളറെ കൊണ്ടുവരിക എന്നതാണ് എന്റെ ജോലി. എന്നിരുന്നാലും, നമ്മൾ വിനയാന്വിതരായിരിക്കണം, സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ‌സി‌ബിയുടെ ആർ‌ആർ‌ക്കെതിരായ വിജയത്തിനുശേഷം വിരാട് സിംഗിളും ഡബിളും എടുക്കുന്നതിനെക്കുറിച്ചും കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രധാന കാരണത്തെക്കുറിച്ചും സംസാരിച്ചിരുന്നു. “സിംഗിളും ഡബിളും അവസാനിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണ്. ആക്രമണം മാത്രം അല്ല ക്രിക്കറ്റ് എന്ന് മനസിലാക്കണം” അദ്ദേഹം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ