ഞാനും ഫാബ് 4 ൽ ഉള്ള ബാക്കി മൂന്ന് പേരും അല്ല ഏറ്റവും മികച്ച താരം, നിലവിൽ ലോകത്തിലെ ബെസ്റ്റ് അവൻ: ജോ റൂട്ട്

ജോ റൂട്ട്, ഈ കാലഘട്ടത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം ഇമ്പാക്റ്റും ഉണ്ടാക്കിയതും സെഞ്ചുറികൾ നേടിയതും താരമാണ്. റെഡ്-ബോൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കാൻ കഴിയുന്ന ഒരേയൊരു സജീവ ക്രിക്കറ്റ് കളിക്കാരനാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ കൂടി ഭാഗമായ ഫാബ് 4 ൽ നിന്നുള്ള വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരെ ഒഴിവാക്കി മറ്റൊരു താരത്തെയാണ് റൂട്ട് തിരഞ്ഞെടുത്തത്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായി സെഞ്ചുറികൾ നേടി തിളങ്ങി നിൽക്കുന്ന ഹാരി ബ്രൂക്കാണ് ഇപ്പോൾ ഏറ്റവും മികച്ച കളിക്കാരനെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുനാളുകളായി സ്ഥിരതയോടെയുള്ള പ്രകടനമാണ് നടത്തി തിളങ്ങി നിൽക്കുന്ന ഹാരി എന്തുകൊണ്ടും റൂട്ടിന് ചേരുന്ന പിൻഗാമിയായിട്ടാണ് അറിയപെടുന്നത്.

റൂട്ട് പറഞ്ഞത് ഇങ്ങനെ :

“ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ബ്രൂക്കി. അവൻ മിടുക്കനാണ് . മറ്റ് ബാറ്റർമാരിൽ നിന്നുള്ള സമ്മർദം ഒഴിവാക്കി എല്ലാ ഷോട്ടുകളും കളിക്കാൻ അദ്ദേഹത്തിന് കഴിയും. അയാൾ വെറൈറ്റി ഷോട്ടുകൾ കളിച്ച് എതിരാളികളെ തകർത്തെറിയും ”അദ്ദേഹം പറഞ്ഞു.

ബ്രൂക്കും റൂട്ടും ഈ കാലയളവിൽ 77.34 ശരാശരിയിൽ 1,779 റൺസ് കൂട്ടുകെട്ടിൽ ചേർത്തു, ഇത് അവരെ ലോകത്തിലെ ഏറ്റവും വിജയകരമായ ജോഡിയാക്കി. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബ്രൂക്ക് രണ്ടാം സ്ഥാനത്താണ് നിലവിൽ നിൽകുന്നത് എങ്കിൽ റൂട്ട് ഒന്നാം സ്ഥാനത്താണ്. 23 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 61.62 ശരാശരിയിൽ 2,280 റൺസ് ബ്രൂക്ക് നേടിയിട്ടുണ്ട്. 23 റെഡ് ബോൾ ഗെയിമുകൾക്ക് ശേഷം മറ്റൊരു ഇംഗ്ലീഷ് ബാറ്ററും ഇത്രയും റൺ രേഖപ്പെടുത്തിയിട്ടില്ല. സർ ഡോൺ ബ്രാഡ്മാനും ആദം വോഗ്‌സിനും ശേഷം ഇത്രയും കുറഞ്ഞ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺ നേടുന്ന താരവും ഹാരി ആണ്.

Latest Stories

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം