INDIAN CRICKET: സൂര്യയ്ക്കും ശ്രേയസിനും മുട്ടന്‍ പണി, ഐപിഎല്‍ മാത്രമല്ല ഇനി ആ ടി20 ലീഗ് കൂടി കളിക്കണം, കടുത്ത നിര്‍ദേശവുമായി എംസിഎ

സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ താരങ്ങളോട് മുംബൈ ടി20 ലീഗ് കളിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. ഐപിഎല്‍ കഴിഞ്ഞതിന് ശേഷമാണ് മുംബൈ ടി20 ലീഗ് മൂന്നാം പതിപ്പിന് തുടക്കമാവുക. സൂര്യയ്ക്കും ശ്രേയസിനും പുറമെ ശിവം ദുബെയും മറ്റ് ഇന്ത്യന്‍ താരങ്ങളും ലീഗില്‍ പങ്കെടുത്തേക്കും. മുംബൈയില്‍ നിന്നുളള എല്ലാ ഇന്ത്യന്‍ താരങ്ങളോടും ലീഗില്‍ നിര്‍ബന്ധമായും കളിക്കാന്‍ എംസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അജിന്‍ക്യ രഹാനെ, സുര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, പൃഥ്വി ഷാ, ശാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ താരങ്ങളോട് മുംബൈ ലീഗില്‍ കളിക്കാന്‍ എംസിഎ ആവശ്യപ്പെട്ടതായാണ് വിവരം.

“ഐപിഎലിന് ശേഷം നടക്കുന്ന ടി20 ലീഗില്‍ കളിക്കണമെന്ന് മുംബൈയിലെ എല്ലാ ഇന്ത്യന്‍ കളിക്കാരെയും അറിയിച്ചിട്ടുണ്ട്. ഇത് നിര്‍ബന്ധമാണ്. ഇന്ത്യന്‍ ടീമുമായുളള പ്രതിബദ്ധതയോ പരിക്ക് പ്രശ്‌നങ്ങളോ ഉളളവര്‍ക്ക് അത് ഒഴിവാക്കാം”, എംസിഎ പ്രതിനിധി പറഞ്ഞു. ലീഗില്‍ പങ്കെടുക്കുകയാണെങ്കില്‍ തന്നെ എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും അതിലൂടെ മാത്രം 15 ലക്ഷം കിട്ടും. ഈ പണത്തിന് പുറമെ ലേലത്തിലൂടെ കിട്ടുന്ന തുകയും ഇവര്‍ക്ക് ലഭിക്കും.

“ഇന്ത്യന്‍ കളിക്കാര്‍ക്ക് പങ്കാളിത്ത ഫീസായി അസോസിയേഷന്‍ 15 ലക്ഷം രൂപ പ്രത്യേകം നല്‍കും. കൂടാതെ ലേലത്തിലൂടെയും അവര്‍ക്ക് പണം ലഭിക്കും. കളിക്കാരുടെ അടിസ്ഥാന വിലയും മറ്റ് വിശദാംശങ്ങളും ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്”, എംസിഎ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് മുംബൈ ടി20 ലീഗ് നടക്കുക. ടൂര്‍ണമെന്റിലേക്കായി ഇതുവരെ 2800ഓളം പ്രാദേശിക ക്രിക്കറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി