വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമണം, ലോകകപ്പ് ഫൈനലിന് മായന്തി ലാംഗര്‍ എത്തിയിരിക്കുന്നത് വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി

രാജ്യത്തെ ഏറ്റവും പ്രശസ്തയായ കായിക ടെലിവിഷന്‍ അവതാരകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മായന്തി ലാംഗര്‍. ക്രിക്കറ്റ് ലോകകപ്പും ഫുട്‌ബോള്‍ ലോകകപ്പും അടക്കം ഒട്ടേറെ രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ അവര്‍ ടെലിവിഷന്‍ അവതാരകയായിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് മുഖാമുഖം വരുമ്പോള്‍ അവതാരയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതും മായന്തി ലാംഗര്‍ ആണ്.

ലോകകപ്പിന്റെ സെമിയില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് മായന്തിക്ക് നേരിടേണ്ടി വന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ് സെമിയില്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറിനൊപ്പം ഷോ അവതരിപ്പിക്കവെ മായന്തി ധരിച്ചിരുന്ന മിനി സ്‌കേര്‍ട്ടിനെ ചൊല്ലി വ്യാപകമായ സദാചാര ആക്രമണമാണ് ഒരു വിഭാഗം ആരാധകര്‍ മായന്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അഴിച്ചുവിട്ടത്.

ഇപ്പോഴിതാ ലോകകപ്പ് ഫൈനലിന് എത്തുമ്പോള്‍ അതിനുള്ള മറുപടിയും കരുതിയാണ് മായന്തി എത്തുന്നത്. എക്‌സിലൂടെ താരം ഇതിനോടകം അത് വ്യക്തമാക്കി കഴിഞ്ഞു. എന്നെ എണ്ണിയാലൊടുങ്ങാത്ത പോസ്റ്റുകളില്‍ ടാഗ് ചെയ്തവര്‍ക്കുള്ള മറുപടി എന്നുപറഞ്ഞാണ് മായന്തിയുടെ ട്വീറ്റ്.

ഫൈനലില്‍ ഫുള്‍ സ്യൂട്ട് ധരിച്ചാവും മായന്തി എത്തുക. ബ്ലാക്ക് ഫുള്‍ സ്യൂട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും മായന്തി പോസ്റ്റിനൊപ്പം പങ്കുവെച്ചു.

Latest Stories

പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നു; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

WOMEN'S T20 WORLD CUP: ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പാകിസ്താനെ കറക്കി വീഴ്ത്തി ഇന്ത്യ; ജയം 64 റൺസിന്‌

ഗോൾമഴയിൽ മുങ്ങി കുറസാവോ; 7-1 ന് ജർമനിക്ക് ജയം

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി