മാക്‌സ്‌വെല്‍ തകര്‍ത്തടിച്ചു; ആര്‍സിബിക്ക് മികച്ച സ്‌കോര്‍

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റിന് 164 റണ്‍സ് നേടി. ഷാര്‍ജയില്‍ സീസണിലെ ഉയര്‍ന്ന സ്‌കോറാണിത്.

വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ തകര്‍പ്പന്‍ അടികളാണ് റോയല്‍ ചലഞ്ചേഴ്‌സിന് പ്രതീക്ഷാനിര്‍ഭരമായ സ്‌കോര്‍ സമ്മാനിച്ചത്. 33 പന്തില്‍ മൂന്ന് ഫോറും നാല് കൂറ്റന്‍ സിക്‌സും അടക്കം 57 റണ്‍സ് അടിച്ചുകൂട്ടിയ മാക്‌സി ആര്‍സിബിക്ക് കുതിപ്പേകി. നായകന്‍ വിരാട് കോഹ്ലിയും (25) ദേവദത്ത് പടിക്കലും (40) നല്‍കിയ മികച്ച അടിത്തറയില്‍ നിന്നാണ് മാക്‌സ്‌വെല്‍ നിറഞ്ഞാടിയത്. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറില്‍ മാക്‌സ്‌വെല്‍ പുറത്താകുമ്പോഴേക്കും എതിരാളികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന സ്‌കോര്‍ ആര്‍സിബി ഉറപ്പിച്ചിരുന്നു.

അതേസമയം, മാക്‌സ്‌വെലിനൊപ്പം ഏറെ നേരം ക്രീസില്‍ നിന്ന എ.ബി. ഡിവില്ലിയേഴ്‌സിന് പെരുമയ്‌ക്കൊത്ത പ്രകടനം സാധ്യമായില്ല. രണ്ട് സിക്‌സും ഒരു ഫോറും അടക്കം 18 പന്തില്‍ 23 റണ്‍സ് നേടിയ എബിഡി, മാക്‌സിയെപ്പോലെ കത്തിക്കയറിയിരുന്നെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇരുനൂറിന് അടുത്തൊരു സ്‌കോറില്‍ എത്തിയേനെ. തുടക്കത്തില്‍ മോയ്‌സസ് ഹെന്റിക്വസും അന്ത്യ ഓവറുകളില്‍ ഷമിയും പഞ്ചാബിനായി മികച്ച ബോളിംഗ് പുറത്തെടുത്തു. ഇരുവരും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന