വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് സൂപ്പര്‍ താരം, ഓര്‍മ്മകളില്‍ 2021 ടി20 ലോകകപ്പ്!

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വേഡ് 13 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നിരുന്നാലും ആഭ്യന്തര വൈറ്റ് ബോള്‍ ക്രിക്കറ്റിലും ബിബിഎല്ലിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും തുടര്‍ന്നും കളിക്കുമെന്ന് മാത്യു വേഡ് വ്യക്തമാക്കി.

കളിക്കാരനായുള്ള യാത്ര അവസാനിപ്പിച്ചതിനു പിന്നാലെ കോച്ചിംഗിലേക്കുള്ള തന്റെ യാത്ര താരം ആരംഭിച്ചു. പാകിസ്ഥാന് എതിരായ ടി20 പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ വിക്കറ്റ് കീപ്പിംഗ്, ഫീല്‍ഡിംഗ് കോച്ച് റോള്‍ വേഡിനെ തേടിയെത്തി.

36 ടെസ്റ്റ് മത്സരങ്ങളും 97 ഏകദിനങ്ങളും 92 ടി20 ഇന്റര്‍നാഷണലുകളും ഓസ്ട്രേലിയയ്ക്കായി വെയ്ഡ് കളിച്ചു. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പിലെ അദ്ദേഹത്തിന്റെ അവസാനത്തേതാണ്.

13 വര്‍ഷത്തെ കരിയറില്‍ നിരവധി ഓസ്ട്രേലിയന്‍ വിജയങ്ങളില്‍ താരം ഇടംപിടിച്ചു. 2021 ലെ ഐസിസി പുരുഷ ടി 20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം ടീമിന്റെ വിജയത്തിന് അവിഭാജ്യമായിരുന്നു.

അന്ന് സെമി ഫൈനലില്‍ പാകിസ്ഥാന് എതിരെ 17 പന്തില്‍ നിന്ന് 41 റണ്‍സ് അടിച്ചെടുത്ത വേഡിന്റെ ഇന്നിംഗ്‌സ് താരത്തിന്റെ കരിയറിന് ബൂസ്റ്റായി. പിന്നെ വന്ന രണ്ട് ടി20 ലോകകപ്പിലും ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ വേഡായിരുന്നു.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം