ബുംറയെ അടിച്ചൊതുക്കി ലക്‌നൗ; താരത്തിന്റെ പ്രകടനത്തിൽ നിരാശയോടെ മുംബൈ ആരാധകർ

ഞങ്ങളുടെ പഴയ ബുംറ എവിടെ? ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനിടെ ആരാധകരെ ഞെട്ടിച്ച് ജസ്പ്രീത് ബുംറയുടെ ബോളിംഗ് പ്രകടനം തുടരുന്നു. സാധാരണയായി റൺസ് വിട്ടുകൊടുക്കാൻ മടികാണിക്കുന്ന ബുംറ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഓപ്പണർമാരായ മിച്ചൽ മാർഷിന്റെയും നിക്കോളാസ് പൂരന്റെയും കടന്നാക്രമണത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്.

ടോസ് നേടി ലഖ്‌നൗവിനെ ബാറ്റിംഗിന് അയച്ച മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. തന്റെ ആദ്യ ഓവർ എറിയാനെത്തിയ ബുംറയെ ലഖ്‌നൗ ബാറ്റർമാർ കൃത്യമായി ലക്ഷ്യം വെച്ചു. രണ്ട് ബൗണ്ടറിയടക്കം 10 റൺസാണ് ഈ ഓവറിൽ ബുംറ വഴങ്ങിയത്. രണ്ടാമത്തെ ഓവർ എറിയാൻ എത്തിയപ്പോൾ സ്ഥിതി കൂടുതൽ വഷളായി. തുടർച്ചയായ ബൗണ്ടറികൾ വഴങ്ങിയ ബുംറ ഈ ഓവറിൽ 15 റൺസാണ് വിട്ടുകൊടുത്തത്. ഇതോടെ വെറും 2 ഓവർ പിന്നിടുമ്പോൾ വിക്കറ്റൊന്നും നേടാതെ 31 റൺസ് എന്ന മോശം നിലയിലായി ബുംറയുടെ ബൗളിംഗ് ഫിഗർ.

ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം ഫോം തുടരുന്ന ബുംറ ഇതുവരെ 3 വിക്കറ്റുകൾ മാത്രമാണ് സീസണിൽ നേടിയത്. സാധാരണ പിശുക്കിന്റെ പേരിലും മികച്ച ബോളിങ് പ്രകടനത്തിന്റെ പേരിലുമൊക്കെ അറിയപ്പെടുന്ന ബുംറക്ക് ഇത് എന്താണ് പറ്റിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്. സീസണിൽ ബുംറ തിളങ്ങാതെ പോയത് തന്നെയാണ് മുംബൈയുടെ പരാജയത്തിന്റെ കാരണമായി പറയുന്നത്.

Latest Stories

ബിഗ് ബോസ് ആവേശം വോട്ടായില്ല; തകർന്നു വീണ് അഖിൽ മാരാറും റോബിൻ രാധാകൃഷ്ണനും

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; രാജിക്കത്ത് എത്തിച്ചത് ദൂതൻ

'വിജയെ വിജയിപ്പിച്ച തമിഴ്നാട് ജനങ്ങൾക്ക് അഭിനന്ദനങൾ'; ആശംസയുമായി വിജയ് ദേവരകൊണ്ട

'കേരളത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളും ഉറപ്പ് വരുത്തിയ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ല'; പാർട്ടി ശക്തമായി തിരിച്ചു വരുമെന്ന് എം എം മണി

'യുഡിഎഫ് പ്രവർത്തകരാണ് താരങ്ങൾ, ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നു'; കെ സി വേണുഗോപാൽ

ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി; ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടു : വി. ഡി. സതീശൻ

തമിഴകത്ത് അടിതെറ്റി എം. കെ. സ്റ്റാലിൻ; തൂത്തുവാരി ടിവികെ

മാണി ഗ്രൂപ്പ് സംപൂജ്യർ; റോഷി അടക്കം പന്ത്രണ്ടു പേരും തോറ്റു

'ഇതൊക്കെ അണ്ണൻ അന്നേ പ്ലാൻ ചെയ്തിരുന്ന വിജയം'; ചർച്ചയായി ഗോട്ടിലെ നമ്പര്‍ പ്ലേറ്റ്

സിപിഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ച വിമതർക്ക് ജയം; ആദ്യ അട്ടിമറി പയ്യന്നൂരിൽ, തളിപ്പറമ്പും തൂക്കി