'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡ് എന്നാണ് യുവ താരം വൈഭവ് സൂര്യവൻഷിയെ വിശേഷിപ്പിക്കുന്നത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യക്കായി മികച്ച നേട്ടങ്ങളാണ് താരം നേടി കൊടുത്തിരിക്കുന്നത്. ഐപിഎലിലും അദ്ദേഹം മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിനായും നടത്തുന്നത്.

ഇപ്പോഴിതാ സൂര്യവംശിക്ക് മുന്നറിയിപ്പുമായി മുൻതാരം റോബിൻ ഉത്തപ്പ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് ഓപ്പണറായ വൈഭവിന് മുന്നറിയിപ്പുമായി ഉത്തപ്പ രംഗത്തെത്തിയത്.

‘വൈഭവ് ഒരു അത്ഭുത പ്രതിഭയാണെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ അവന്റെ ബാറ്റിങ് കാണുമ്പോൾ പലപ്പോഴും ഭാഗ്യം കൂടെയുണ്ടാവാറുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈഭവിന് ഒരു വലിയ പാഠപുസ്തകമായിരിക്കും ഈ സീസൺ. ഇത്തവണ ഒരുപാട് പഠിക്കാനുണ്ടാവും. കൂടുതൽ ഉത്തരവാദിത്തത്തോടെ കളിക്കാൻ വൈഭവ് പഠിക്കേണ്ടതുണ്ട്’, ഉത്തപ്പ വ്യക്തമാക്കി.

Latest Stories

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം