സീബ്രാ ക്രോസിംഗ് കാണുമ്പോൾ വിരാട് കോഹ്‌ലിയെ പോലെ...ആർ.സി.ബി നായകനെ കളിയാക്കി മുംബൈ പൊലീസ് ട്വീറ്റ്; സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്നു എന്ന വിമർശനം ശക്തം

വിരാട് കോഹ്ലി സ്വാർത്ഥനായ ക്രിക്കറ്റ് താരം ആണോ? ക്രിക്കറ്റിനെ സ്നേഹിക്കുന്ന മത്സരങ്ങൾ ആസ്വദിക്കുന്ന ആർക്കും അങ്ങനെ ഒന്നും തോന്നാൻ വഴിയില്ല. ഒരു സമയത്ത് തന്നെ ബുദ്ധിമുട്ടിച്ച മോശം ഫോമിന്റെ കാലത്തെ അതിജീവിച്ച് താരം ഇപ്പോൾ മികച്ച ഫോമിലാണ്. അർദ്ധ സെഞ്ചുറികളും സെഞ്ചുറികളും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് ഈ കാലയളവിൽ ധാരളം പിറക്കുന്ന കാഴ്ചയും നമ്മൾ കണ്ടുകഴിഞ്ഞു.

8 മത്സരങ്ങളിൽ നിന്നായി 333 റൺസുകൾ നേടിയ കോഹ്ലിയാണ് ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ ലിസ്റ്റിൽ അദ്ദേഹം രണ്ടാം സ്ഥാനത്താണ്. 422 റൺസുമായി ആർസിബി നായകൻ ഫാഫാണ് ഒന്നാം സ്ഥാനത്ത്. ആർസിബിയുടെ മുന്നേറ്റം തന്നെ ഫാഫ്, കോഹ്ലി, മാക്സ്വെല് സഖ്യത്തിന്റെ ചിറകിലേറി. ഇവർ പതറിയാൽ അല്ലെങ്കിൽ ഇവരിൽ 2 പേർക്ക് പിഴച്ചാൽ ടീം തകരുന്ന കാഴ്ച്ച നമ്മൾ കണ്ട് കഴിഞ്ഞു.

ഇന്നലെ കൊൽക്കത്തയുമായി നടന്ന മത്സരത്തിൽ ഫാഫിനും മാക്സ്‌വെല്ലിനും പിഴച്ചപ്പോൾ അർദ്ധ സെഞ്ച്വറി നേടിയ കോഹ്ലിയാണ് അവർക്ക് പ്രതീക്ഷ നൽകിയത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കോഹ്‌ലിയെ കുറ്റം പറയുന്നവർ ചോദിക്കുന്ന ഒരു കാര്യമുണ്ട്. കോഹ്ലി എന്തുകൊണ്ടാണ് ഒരു സ്വാർത്ഥനാകുന്നത്? സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്നതെന്ന്?

ഇന്നലെ 54 റൺ നേടിയാണ് കോഹ്ലി പുറത്തായത്. ഇതിൽ 30 റൺ പിറന്നത് 15 പന്തുകളിൽ നിന്നാണ്. എന്നാൽ പിന്നീട് അദ്ദേഹം 24 റൺ നേടിയപ്പോൾ അതിനായി വേണ്ടി വന്നത് 22 റൺസാണ്. അതായത് വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്നതിനാൽ കോഹ്ലി ശ്രദ്ധിച്ചു കളിച്ചു എന്നും അതിനായി പന്തുകൾ കളഞ്ഞു എന്നുമാണ് വിമർശനത്തിൽ പറയുന്നത്.

ഇന്നലെ മുംബൈ പോലീസ് എന്ന പേരിലുള്ള ട്വിറ്റര് അക്കൗണ്ട് ചെയ്ത പോസ്റ്റ് ഇങ്ങനെ : “വിരാട് കോഹ്‌ലി 50ന് അടുത്ത് വേഗത കുറയ്ക്കുന്നത് പോലെ സീബ്രാ ക്രോസിംഗിൽ വേഗത കുറയ്ക്കുക.”. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ കോഹ്‌ലിക്ക് അറിയാമെന്നും അതിന് അദ്ദേഹത്തെ കളിയാക്കണ്ടെന്നും ആരാധകർ പറയുന്നുണ്ട്.

Latest Stories

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം

ബംഗാളില്‍ കോണ്‍ഗ്രസും ഇടതും ബിജെപിയെ സഹായിക്കുന്നു; സിപിഎം കൊലയാളികള്‍; ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

രാഖി സാവന്ത് ആശുപത്രിയില്‍, ട്യൂമര്‍ ആണെന്ന് മുന്‍ ഭര്‍ത്താവ്; വിമര്‍ശിച്ച് രണ്ടാം ഭര്‍ത്താവ്!

നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ