നാല് ഓവറിൽ ഇത്രയും വഴങ്ങാൻ പറ്റുമോ സക്കീർ ഭായിക്ക്, ബട്ട് ഐ കാൻ, ടി20 അരങ്ങേറ്റത്തിൽ അയർലൻഡ് താരം വിട്ടുകൊടുത്തത് റെക്കോ‍ഡ് റൺസ്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെ ടി20യിലൂടെയാണ് അയർലൻഡ് താരം ലിയാം മക്​ഗ്രാത്തി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ഇന്റർനാഷണൽ ടി20 മത്സരങ്ങളിലെ എറ്റവും മോശപ്പെട്ട രണ്ടാമത്തെ സ്പെൽ തൻ‌റെ പേരിലാക്കിയിരിക്കുകയാണ് താരം. മത്സരത്തിൽ 255 റൺസാണ് അയർലൻഡിനെതിരെ വെസ്റ്റ് ഇൻഡീസ് നേടിയത്. ഇതിൽ നാല് ഓവറിൽ 81 റൺസാണ് ലിയാം മക്​ഗ്രാത്തി വഴങ്ങിയത്.

ടി20 അരങ്ങേറ്റത്തിൽ എറ്റവും കൂടുതൽ റൺസ് വിട്ടുനൽകിയ ഒരു ബോളറുടെ സ്പെൽ കൂടിയായി മാറി ഇത്. 2021ൽ ബൾഗേറിയക്കെതിരെയുളള മത്സരത്തിൽ നാല് ഓവറിൽ 61 റൺസ് വിട്ടുകൊടുത്ത മൈക്കിൽ ദോർ​ഗൻ എന്ന സെർബിയൻ താരത്തിന്റെ റെക്കോഡാണ് മ​ക്​ഗ്രാത്തി മറികടന്നത്. അന്താരാഷ്ട്ര ടി20യിൽ നാല് ഓവറിൽ എറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തത് ​ഗാമ്പിയ താരം മൂസ് ജോബെർത്താണ്.

സിംബാബ്വെക്കെതിരെയുളള മത്സരത്തിൽ 93 റൺസാണ് മൂസ് വഴങ്ങിയത്. അതേസമയം വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി 62 റൺസിന് ഓൾഔട്ടാവുകയായിരുന്നു അയർലൻഡ്. ആദ്യ രണ്ട് മത്സരങ്ങളും മഴമൂലം ഉപേക്ഷിച്ചതോടെ മൂന്നാം മത്സരം ജയിച്ച വെസ്റ്റ് ഇൻഡീസ് അയർലൻഡിനെതിരെ പരമ്പര സ്വന്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ