പോണ്ടിങ്, ഗാംഗുലി, അഗാർക്കർ എന്നിവർ അടുത്ത മത്സരത്തിൽ കളിക്കട്ടെ, പ്രിത്വി ഷായും വാർണറും അവരെ പരിശീലിപ്പിക്കട്ടെ; ഇങ്ങനെ ചെയ്താൽ ഡൽഹി ജയിക്കും; ട്രോളോട് ട്രോൾ

ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ  ഡൽഹി ക്യാപിറ്റൽസ് (ഡിസി) തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന അവസാന പന്തിലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റിന് അവരെ തോൽപിച്ചു. ഋഷഭ് പന്തിന്റെ അഭാവം തങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ ക്യാപിറ്റൽസ് ഡയറക്ടർ സൗരവ് ഗാംഗുലി പറഞ്ഞ വാക്കുകൾ ശരിയാണെന്ന് തെളിയിക്കുന്ന തരത്തിൽ അത്രയും മോശം പ്രകടനമാണ് ടീം നടത്തുന്നത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ കൂടി അർദ്ധ സെഞ്ച്വറി നേടിയെങ്കിലും അത് മനോഹരമായ ഒരു ടെസ്റ്റ് ഇന്നിംഗ്സ് ആയിരുന്നു. ഓപ്പണറായി ഇറങ്ങി ഇന്നിംഗ്ലിന്റെ 19-ാം ഓവർ വരെ ക്രീസിൽ നിന്ന വാർണർ 47 പന്തിലാണ് അർദ്ധ സെഞ്ച്വറി തികച്ചത്. ഇന്നിംഗ്സ് അവസാനം തകർത്തടിച്ച അക്‌സർ പട്ടേൽ 25 പന്തിൽ 54 റൺസ് നേടിയാണ് മടങ്ങിയത്. പൃഥ്വി ഷാ ഉൾപ്പടെ ഡൽഹിയുടെ മറ്റ് ബാറ്റ്‌സ്മാന്മാർ എല്ലാവരും ഒരിക്കൽക്കൂടി നിരാശപ്പെടുത്തി.

ഈ സീസണിൽ ഡൽഹി നേരിടുന്ന വലിയ പ്രതിസന്ധി ഇന്നും കാണാൻ ആയി. മനീഷ് പാണ്ഡെ മാത്രമാണ് 18 പന്തിൽ 26 റൺ നേടി പിന്നെയും ഭേദപ്പെട്ട പ്രകടനം നടത്തിയത്. എന്തിരുന്നാലും ടീമിന് നേടാനായത് 173 റൺസ് മാത്രം. രോഹിത്- ഇഷാൻ കിഷൻ നൽകിയ തുടക്കം മധ്യനിരയുടെ ചെറിയ സംഭാവനകൾ കൂടി ആയപ്പോൾ മുംബൈ ജയം സ്വന്തമാക്കി.

ഡൽഹിക്കായി മൂന്ന് മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടിയ വാർണർ റൺസ് നേടുന്നുണ്ടെങ്കിലും അതെല്ലാം മനോഹരമായ ടെസ്റ്റ് കളിച്ചിട്ടാണ്. ഒരു സിക്സ് പോലും അടിക്കാൻ 200 പന്തുകളിലധികം നേരിട്ട താരത്തിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ട്രോളുകൾ മുഴുവൻ നായകന് തന്നെയാണ്.

പരിശീലകൻ റിക്കി പോണ്ടിങ്, ഡയറക്ടർ സൗരവ് ഗാംഗുലി. ബോളിങ് പരിശീലകൻ അജിത് അഗർക്കാർ എന്നിവരെ ടീം പരീക്ഷിക്കണം എന്നും ഇപ്പോൾ ഉള്ള ടീമിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് ആരാധകർ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ