ബംഗ്ലാദേശിന് എതിരായ അവസാന ഏകദിനം; സൂപ്പര്‍ താരത്തെ ടീമിലേക്ക് വിളിച്ച് ഇന്ത്യ

കുല്‍ദീപ് യാദവിനെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ രണ്ട് മത്സങ്ങളും തോറ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ക്ക് മൂന്നാം ഏകദിനം നഷ്ടമാകുന്നത്. ഈ വിടവിലേക്കാണ് കുല്‍ദീപ് യാദവിനെ ഇന്ത്യ എത്തിച്ചിരിക്കുന്നത്.

ബുധനാഴ്ച നടന്ന രണ്ടാം ഏകദിനത്തിന്റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇടതു തള്ളവിരലിന് പരിക്കേറ്റത്. ഒരു സ്‌കാനിംഗിനായി ഫീല്‍ഡ് വിട്ട അദ്ദേഹത്തിന് ബംഗ്ലാദേശിന്റെ ഭൂരിഭാഗം ഇന്നിംഗ്‌സും നഷ്ടമായിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ ഇന്നിംഗ്സില്‍ 9-ാം സ്ഥാനത്ത് ബാറ്റിംഗിന് ഇറങ്ങിയ രോഹിത് 28 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തിനടുത്തേക്ക് നയിച്ചു.

മത്സരശേഷം, തന്റെ തള്ളവിരലിന് സുഖമില്ലെന്നും കുറച്ച് സ്ഥാനചലനമുണ്ടെന്നും രോഹിത് വെളിപ്പെടുത്തിയിരുന്നു. സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷനായി മുംബൈയിലേക്ക് പറന്ന അദ്ദേഹത്തിന് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാകുമോ എന്നതും സംശയമാണ്.

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. കൂടാതെ, രജത് പട്ടീദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാനും സാധ്യതയുണ്ട്.

Latest Stories

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം