മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങള്‍ക്ക്; അതൃപ്തി പ്രകടിപ്പിച്ച് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നല്‍കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്നാം ഏകദിനത്തില്‍ 83 പന്തില്‍ പുറത്താകാതെ 95 റണ്‍സ് നേടി ഒറ്റയാള്‍ പോരാട്ടം നടത്തിയ സാം കറണായിരുന്നു മാന്‍ ഓഫ് ദി മാച്ച് നേടിയത്. ആദ്യ മത്സരത്തില്‍ 94 റണ്‍സും രണ്ടാം മത്സരത്തില്‍ 124 റണ്‍സും നേടിയ ജോണി ബെയര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദി സിരീസിന് അര്‍ഹനായത്.

“ഷാര്‍ദുല്‍ താക്കൂറിന് മാന്‍ ഓഫ് ദി മാച്ച് നല്‍കാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി, മത്സരത്തില്‍ 30 റണ്‍സും 4 വിക്കറ്റും അവന്‍ നേടിയിരുന്നു. ഭുവി മാന്‍ ഓഫ് ദി സിരീസിനും അര്‍ഹനായിരുന്നു. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും മാറ്റം വരുത്തിയത് ഇവര്‍ രണ്ടുപേരുമായിരുന്നു” മത്സരശേഷം കോഹ് ലി  പറഞ്ഞു.

മൂന്നാം മത്സരത്തിലെ നാല് വിക്കറ്റ് നേട്ടമടക്കം പരമ്പരയില്‍ 7 വിക്കറ്റുകള്‍ താക്കൂര്‍ നേടിയിരുന്നു. മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഭുവനേശ്വര്‍ 6 വിക്കറ്റുകള്‍ നേടി. താക്കൂറാണ് പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍.

മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 322 എടുക്കാനെ സാധിച്ചുള്ളു. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

Latest Stories

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു