'സാറ' വിളികളുമായി ഗില്ലിനെ വിടാതെ ആരാധകര്‍; ചെവി കൊടുക്കാതെ താരം; വൈറലായി കോഹ്‌ലിയുടെ പ്രതികരണം

ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ‘സാറ’യുടെ പേരു വിളിച്ചു കളിയാക്കി ആരാധകര്‍. ‘സാറയ്ക്കു സുഖമാണോയെന്നായിരുന്നു’ ആരാധകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഗില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കും കമന്റിനും ചെവികൊടുത്തില്ല. എന്നാല്‍ ഈ സമയം വിരാട് കോഹ്ലിയുടെ ഭാഗത്തുനിന്നുണ്ടായ റിയാക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ റൈലായിരിക്കുകയാണ്.

ആരാധകരുടെ പ്രകടനം ആസ്വദിച്ച കോഹ്‌ലി ഗ്രൗണ്ടില്‍വച്ചു ചിരിക്കുകയും ആരാധകര്‍ക്ക് മൗന പിന്തുണ നല്‍കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

കഴിഞ്ഞവര്‍ഷം സോനം ബജ്വക്കൊപ്പം ശുഭ്മാന്‍ ഒരു ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. സംസാരത്തിനിടെ, ബോളിവുഡിലെ ഏറ്റവും മികച്ച നടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സാറ അലി ഖാന്റെ പേരാണ് ഗില്‍ പറഞ്ഞത്. ബോളിവുഡ് താരവുമായി ഡേറ്റിംഗ് നടത്തുമോ എന്നു ചോദിച്ചപ്പോള്‍ ‘ഒരുപക്ഷേ’ എന്നും ഗില്‍ പ്രതികരിച്ചിരുന്നു.

അന്നുമുതല്‍ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വീണ്ടും സോനം തന്നെ സാറയുടെ പേര് പരാമര്‍ശിച്ചതോടെ ആ’അഭ്യൂഹം’ വീണ്ടും സജീവമായിരിക്കുകയാണ്. നേരത്തെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുമായി ചേര്‍ത്തും ഗില്ലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്