കോഹ്ലി ആദ്യം നായകനായി, പിന്നെ നാണംകെട്ടു, വാപൊത്തി ഭുംറ

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ ഫീല്‍ഡിംഗില്‍ കോഹ്ലി പ്രദര്‍പ്പിച്ചത് രണ്ട് മുഖം. ആദ്യം നായകന്റെ മുഖം പ്രദര്‍ശിപ്പിച്ച കോഹ്ലി പിന്നീട് വില്ലനായും അഭിനയിച്ചു. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുമ്പോള്‍ രണ്ടു ക്യാച്ചുകള്‍ സ്വന്തമാക്കിയ കോഹ്ലി, കൂട്ടത്തില്‍ ഏറ്റവും നിസാര ക്യാച്ച് കൈവിടുകയും ചെയ്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്‌ഫോടനാത്മക തുടക്കം സമ്മാനിച്ച ഓപ്പണര്‍മാരായ മാര്‍ട്ടന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ എന്നിവരെയാണ് കോഹ്ലി ക്യാച്ചെടുത്തു പുറത്താക്കിയത്. ഇതില്‍ മണ്‍റോയെ പുറത്താക്കാനെടുത്ത ക്യാച്ച് അതിമനോഹരമായിരുന്നു.

എന്നാല്‍ കിവീസ് ഇന്നിംഗ്സിലെ അവസാന ഓവറുകളില്‍ കഴിഞ്ഞ മത്സരത്തിലെ അര്‍ദ്ധസെഞ്ച്വറി വീരന്‍ റോസ് ടെയിലര്‍ സമ്മാനിച്ച നിസാര ക്യാച്ച് കോഹ്ലി കൈവിട്ടത് ആരാധകരെ ഞെട്ടിച്ചു. ജസ്പ്രിത് ഭുംറ ബോള്‍ ചെയ്ത ഈ ഓവറിലെ മൂന്നാം പന്ത് റോസ് ടെയിലര്‍ ഉയര്‍ത്തിയടിച്ചു. ലോംഗ് ഓണിലേക്ക് ഉയര്‍ന്നു പൊങ്ങിയ പന്ത് കോഹ്ലി അനായാസം കൈപ്പിടിയിലൊതുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ച് പന്ത് കോഹ്ലിയുടെ കയ്യില്‍ത്തട്ടി തെറിയ്ക്കുകയായിരുന്നു.

https://twitter.com/barainishant/status/1221351491312799746?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1221351491312799746&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2020%2F01%2F26%2Fvirat-kohli-s-drop-catch-stuns-jasprit-bumrah-in-auckland-2nd-t20.html

മത്സരത്തിലെ ആദ്യ വിക്കറ്റിനായി കാത്തിരുന്ന ഭുംറ ഇത് കണ്ട് അദ്ഭുതത്തോടെ വാപൊത്തി. കോഹ്ലിയും നാണംകെട്ട് മുഖംപൊത്തുകയായിരുന്നു.

Latest Stories

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ