കോഹ്‌ലിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുള്ളത് ആ താരത്തിന്‍റെ കാലത്തായത് കൊണ്ട് മാത്രമാണ്

തന്റെ പീക്കില്‍ നില്‍ക്കുമ്പോഴും ഏകദിന ഫോര്‍മാറ്റ് റാങ്കിങ്ങില്‍ വിരാട് കോഹ്‌ലിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുള്ളത് എപ്പോഴാണെന്ന് അറിയാമോ? അത് AB ഡിവില്ലിയേഴ്‌സിന്റെ കാലത്തായത് കൊണ്ട് മാത്രമാണ്…

ഓരോ വര്‍ഷം അവസാനിക്കുമ്പോഴും എബി യുടെ ഏകദിന റാങ്കിങ്:
2009- 3rd
2010- 2nd
2011- 2nd
2012- 2nd
2013 – 1st
2014- 1st
2015 – 1st
2016 – 1st
2017 – 2nd
2018- 2nd (May ല്‍ വിരമിച്ചു)

വിവിധ ഫോര്‍മാറ്റുകളില്‍ AB യുടെ ബാറ്റിങ് ഒരു വിരുന്ന് തന്നെയായിരുന്നു. 360 ഡിഗ്രിയില്‍ അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളുടെ ഒരു കലവറ തന്നെ ഒരുക്കുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങള്‍ അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.
9 രാജ്യങ്ങളില്‍ ടെസ്റ്റില്‍ 40+ ആവറേജുള്ള ചുരുക്കം ചില കളിക്കാരില്‍ ഒരാളാണ് AB (ഇംഗ്ലണ്ട് – 55, ഓസ്‌ട്രേലിയ – 46, സൗത്ത് ആഫ്രിക്ക – 47, ഇന്ത്യ- 45, ന്യൂസിലന്റ് – 43, പാക്കിസ്ഥാന്‍ – 43, ശ്രീലങ്ക – 42, WI – 87, UAE – 116).

ടെസ്റ്റിലും ഏകദിനത്തിലും 50+ ആവറേജ്, 900+ റേറ്റിങ്, ടെസ്റ്റിലും ഏകദിനത്തിലും ഒരേ സമയം നമ്പര്‍ 1 റാങ്കിങ് നേടിയ ബാറ്റര്‍.. ഒരു വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലേയും ( 57.41) ഏകദിനത്തിലേയും (70.54) മികച്ച ശരാശരി AB യുടെ പേരിലാണ്. നേടിയ എല്ലാ ഏകദിന സെഞ്ച്വറികളും (25 എണ്ണം) 100+SR ല്‍ നേടിയ ഒരേയൊരു ബാറ്റര്‍..

ടെസ്റ്റ് ക്രിക്കറ്റിലെ Slowest ഇന്നിങ്‌സുകളില്‍ രണ്ടെണ്ണവും ഏകദിനത്തില്‍ fastest 100, 150 നേടിയ കളിക്കാരന്‍. ക്രിക്കറ്റിലെ ലെജന്‍ഡറി ബാറ്റര്‍മാരുടെ ലിസ്റ്റിലേക്ക് നിസ്സംശയം ഉള്‍പ്പെടുത്താവുന്ന ബാറ്റര്‍ . അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ക്കൊപ്പം ക്ലാസിക് കോപ്പി ബുക് ഷോട്ടുകളും ഡിഫന്‍സും ഒരുപോലെ വഴങ്ങുന്ന ക്രിക്കറ്റിലെ റെയര്‍ പീസാണ് AB . ഒരു absolute ഫ്രിക്കിഷ് ബാറ്റര്‍.. ഇന്നലെ താരത്തിന്‍റെ 40ാം ജന്മജിനമായിരുന്നു (ഫെബ്രുവരി 17).

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് സമ്മതിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി

ബിസിസിഐ കാണിച്ച നടപടി തെറ്റ്, അവനെ ശരിക്കും ചതിക്കുകയാണ് ചെയ്തത്: മുഹമ്മദ് ഷമി

കണ്ണൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ അവസാനിക്കുന്നില്ല; ഐസ്‌ക്രീം ബോംബെറിഞ്ഞത് പൊലീസ് വാഹനത്തിന് നേരെ

തമിഴ്‌നാട്ടില്‍ ആരുമായും സംഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാന്‍ 'തമിഴക വെട്രി കഴകം'; പാര്‍ട്ടിയിലെ ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്

ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ വളരെ ക്രിയേറ്റീവ് ആണ്, സെന്‍ഡായെ കോപ്പി ചെയ്യാറുണ്ട്..; തുറന്നു പറഞ്ഞ് ജാന്‍വി കപൂര്‍

വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ ക്ഷേത്രങ്ങള്‍ രാജ്യത്ത് ഉയരും: അമ്പാട്ടി റായിഡു

IPL 2024: പാകിസ്ഥാൻ ഡ്രസിങ് റൂമിൽ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ താരം അവനാണ്, ഞങ്ങൾ ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു: മുഹമ്മദ് റിസ്‌വാൻ

വിവാഹം കഴിഞ്ഞ് ഏഴ് ദിവസം; നവവധുവിന് നിരന്തരം മര്‍ദ്ദനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

ശൈലജക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനരീതിയെ വലിച്ചു താഴ്ത്തി; പൊതുജീവിതത്തില്‍ നിന്ന് സ്ത്രീകളെ അകറ്റിനിറുത്തുമെന്ന് എംഎ ബേബി