INDIAN CRICKET: വിരമിക്കാൻ ആവശ്യപ്പെട്ടു, ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കേണ്ടെന്ന് പറഞ്ഞു, ഇന്ത്യൻ താരത്തെ കുറിച്ച് വെളിപ്പെടുത്തി കരുൺ നായർ

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിൽ ഇടംനേടി വർ‌ഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ താരമാണ് കരുൺ നായർ. കഴിഞ്ഞ ആഭ്യന്തര സീസണിൽ കാഴ്ചവച്ച ​ഗംഭീര പ്രകടനമാണ് കരുണിന് ഇന്ത്യൻ ടീമിൽ വീണ്ടും അവസരം ലഭിക്കാൻ കാരണമായത്. എട്ട് വർഷത്തിന് ശേഷമാണ് കരുൺ നായർക്ക് ഇന്ത്യൻ ടീമിൽ നിന്നുളള വിളി എത്തിയത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ വിരമിച്ചതോടെ ഇം​ഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ടീമിലെ പ്രധാന താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ കരുൺ. സീരീസ് അടുക്കവേയാണ് ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം രം​ഗത്തെത്തിയത്.

മുൻപ് ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം തന്നോട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് കരുൺ പറഞ്ഞത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൂവെന്നും ടി20 ലീ​ഗിൽ കളിച്ച് പണമുണ്ടാക്കൂ എന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് കരുൺ വെളിപ്പെടുത്തി. “ഒരു പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം എന്നെ വിളിച്ച് വിരമിക്കണമെന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. കാരണം ടി20 ലീ​ഗുകളിൽ നിന്നുളള പണം നിങ്ങളെ സുരക്ഷിതരാക്കും. അങ്ങനെ ചെയ്യാൻ എളുപ്പമായിരുന്നു”.

“പക്ഷേ പണത്തേക്കാൾ ഉപരി, ഇത്ര വേ​ഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിച്ചതിന് പിന്നീട് ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തുമെന്ന് എനിക്കറിയാമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് ഞാൻ ഇനി ഒരിക്കലും ഉപേക്ഷിക്കാൻ പോകുന്നില്ല. അതെല്ലാം രണ്ട് വർഷം മുൻപായിരുന്നു. ഇപ്പോൾ നമ്മൾ‌ എവിടെയാണെന്ന് നോക്കൂ. ഇത് ഒരുതരത്തിൽ അമിതാവേശമാണ്. പക്ഷേ ഉളളിന്റെയുളളിൽ ഞാൻ സംതൃപ്തനാണെന്ന് എനിക്കറിയാം”, കരുൺ നായർ പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ