INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ വരവറിയിച്ച് കരുണ്‍ നായര്‍. 281 പന്തുകള്‍ നേരിട്ട താരം 204 റണ്‍സാണ് നേടിയത്. 26 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു കരുണിന്റെ ഇന്നിങ്‌സ്. ഇതോടെ ആദ്യ ടെസ്റ്റില്‍, വിരാട് കോഹ്‌ലി കളിച്ച നാലാം നമ്പറില്‍ ഇനി കരുണ്‍ തന്നെ ഇറങ്ങുമെന്ന കാര്യം ഉറപ്പായി. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ഇംഗ്ലണ്ടിലും കരുണ്‍ ആവര്‍ത്തിക്കുകയായിരുന്നു.

കരുണിന് പുറമെ സര്‍ഫറാസ് ഖാന്‍ (92), ധ്രുവ് ജുറല്‍ (94) തുടങ്ങിയവരും ഇന്ത്യ എയ്ക്കായി തിളങ്ങി. ഇവര്‍ക്കൊപ്പം വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയാണ് കരുണ്‍ നായര്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കരുണിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ 533/7 എന്ന നിലയിലാണ് ഇന്ത്യ എ. ഹര്‍ഷ് ദുബെയും (32), അന്‍ഷുല്‍ കംബോജുമാണ് (16) നിലവില്‍ പുറത്താവാതെ നില്‍ക്കുന്നത്.

ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായ ടീമിലേക്ക് ഏറെ കാലത്തിന് ശേഷമാണ് കരുണ്‍ നായര്‍ക്ക് അവസരം ലഭിച്ചത്. കരുണിന് പുറമെ സായി സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍ തുടങ്ങിയവരും ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തി. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കായി 800 റണ്‍സിലധികമാണ് കരുണ്‍ നായര്‍ നേടിയത്. കൂടാതെ ഫൈനലില്‍ കേരളത്തിനെതിരെയും സെഞ്ച്വറി നേടി വിദര്‍ഭ ടീം രഞ്ജി ട്രോഫി കിരീടം നേടിയതില്‍ പ്രധാന പങ്കുവഹിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ