Fab 4 Of World Cricket: കോഹ്ലിയും സ്മിത്തുമില്ല, ക്രിക്കറ്റിലെ അടുത്ത ഫാബ് 4 താരങ്ങൾ ഇവർ, ഇനി ഇവർ ഭരിക്കുമെന്ന് കെയ്ൻ വില്യംസൺ

ക്രിക്കറ്റിലെ ഫാബ് 4 ആയി ഏറെകാലം അറിയപ്പെട്ട താരങ്ങളാണ് വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ‌ എന്നിവർ. യുവത്വം മുതൽ ഇതിഹാസങ്ങൾ ആയതുവരെ ക്രിക്കറ്റിലെ എറ്റവും മികച്ച നാല് താരങ്ങളാണ് ഇവരെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പുകഴ്ത്തി. കൂടുതലും ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ സൂപ്പർ താരങ്ങളെ ഫാബ് 4 ആയി വിശേഷിപ്പിച്ചത്. എന്നാൽ നിലവിൽ ഈ നാല് താരങ്ങളും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്.

വിരാട് കോഹ്ലി ഇതിനോടകം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചുകഴിഞ്ഞു. സ്റ്റീവ് സ്മിത്താവട്ടെ ഏകദിന ക്രിക്കറ്റ് മതിയാക്കിയത് അടുത്തിടെയാണ്. കെയ്ൻ വില്യംസൺ വിരമിച്ചില്ലെങ്കിലും ന്യൂസിലൻഡ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറുകയും 2024-25 സെൻട്രൽ കരാർ നിരസിക്കുകയും ചെയ്തിരിക്കുകയാണ്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കാനാണ് ഇവരെല്ലാം ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ യുവതലമുറയിലെ ഫാബ് 4 ആരെല്ലാം ആണെന്ന് പറയുകയാണ് കെയ്ൻ വില്യംസൺ.

ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങളെയാണ് ഫാബ് 4ൽ കെയ്ൻ വില്യംസൺ പറയുന്നത്. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ, ഓപ്പണർ യശസ്വി ജയ്സ്വാൾ തുടങ്ങിയവരാണ് വില്യംസണിന്റെ ഫാബ് 4 ലിസ്റ്റിൽ ഇടംപിടിച്ചത്. വരുംവർഷങ്ങളിൽ ക്രിക്കറ്റ് ലോകം ഭരിക്കാൻ കെൽപ്പുളള താരങ്ങളാണ് ഇരുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര, ഇം​ഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് എന്നിവരാണ് വില്യംസണിന്റെ ലിസ്റ്റിലുളള മറ്റു താരങ്ങൾ. ഇവർക്കൊപ്പം ഓസ്ട്രേലിയയുടെ കാമറൂൺ ​ഗ്രീനിന്റെ പേരും കെയ്ൻ വില്യംസൺ പറയുന്നു. “അവരെല്ലാം മികച്ച കളിക്കാരാണ്, എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. എല്ലാ യുവതാരങ്ങളും അവരുടെ കളികളും വളരുകയാണ്”, കെയ്ൻ വില്യംസൺ പറഞ്ഞു.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍