ക്യാപ്റ്റനെ ഉപദേശിച്ച കാംബ്ലിയെ നോവിച്ച് ട്രോള്‍ കൂരമ്പുകള്‍

ലീഡ്‌സ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ വിരാട് കോഹ്ലിയെ ഉപദേശിച്ചും ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചും ചിലരൊക്കെ രംഗത്തു വന്നിരുന്നു. മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിനോദ് കാംബ്ലിയും വിരാടിനോട് ചിലത് പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ കാംബ്ലിയെ എടുത്തിട്ടങ്ങ് അലക്കി.

താന്‍ ക്യാപ്റ്റനായിരുന്നാല്‍ ചെയ്യുന്ന കാര്യങ്ങളാണ് കാംബ്ലി കോഹ്ലിയോട് ഉപദേശ രൂപേണ പറഞ്ഞത്. ”അജിന്‍ക്യ രഹാനെയ്ക്ക് വിശ്രമം നല്‍കേണ്ട സമയമാണിത്. എന്നിട്ട് സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണം. നാല് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കുന്നതിനു പകരം അശ്വിന് അവസരം നല്‍കണം. ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ മധ്യനിരയെപറ്റി ഒരോ കളിക്കാരനോടും സംസാരിക്കുകയും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യുമായിരുന്നു”-എന്നാണ് കാംബ്ലി ട്വീറ്റ് ചെയ്തത്.

ഇത് അപമാനകരമാണ് മുംബൈ ലോബി. ഇന്ത്യ തോറ്റതു ശരി തന്നെ. പക്ഷപാതം നമുക്ക് മാറ്റിവെയ്ക്കാം. സൂര്യകുമാര്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. എന്നാല്‍ മായങ്കും വിഹാരിയും അവസരം കാത്തിരിപ്പുണ്ട്. സൂര്യകുമാറിനെ ലോക കപ്പില്‍ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് പറയുന്ന ഒരാളില്‍ നിന്നാണ് ഈ അഭിപ്രായം വന്നതെന്ന് ഓര്‍ക്കണം. നിഷ്പക്ഷനാകൂ.. ഇന്ത്യയാണ് ആദ്യം. മുംബൈ രണ്ടാമതാണ് മിസ്റ്റര്‍ കാംബ്ലി എന്നായിരുന്നു ട്വിറ്ററില്‍ വന്ന ഒരു മറുപടി.

നിങ്ങള്‍ ട്വിറ്റര്‍ വിട്ടുപോകേണ്ട സമയമായി കാംബ്ലി. സൂര്യകുമാര്‍ വിക്കറ്റ് കീപ്പര്‍ക്കോ സ്ലിപ്പിലോ ക്യാച്ച് നല്‍കിയാല്‍ നിങ്ങള്‍ ശ്രേയസ് അയ്യറെ പകരം കളിപ്പിക്കുമോ എന്നായിരുന്നു ഒരു ക്രിക്കറ്റ് ആരാധകന്റെ ചോദ്യം. കഴിഞ്ഞ രണ്ടു വര്‍ഷമായി രഹാനെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നും താരത്തെ മാറ്റേണ്ട കാര്യമില്ലെന്നും നാല് പേസര്‍മാരെ കളിപ്പിക്കേണ്ടതുണ്ടെന്നും കാംബ്ലിക്ക് മറുപടി നല്‍കിയവരുമുണ്ട്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു