56 പന്തില്‍ 134 റണ്‍സ്, നാല് ഓവറില്‍ ഹാട്രിക് അടക്കം എട്ട് വിക്കറ്റ്; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് കൃഷ്ണപ്പ

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അമ്പരപ്പിച്ച് കൃഷ്ണപ്പ ഗൗതമിന്റെ ഓള്‍റൗണ്ടര്‍ പ്രകടനം. 56 പന്തില്‍ 134 റണ്‍സ് നേടിയ കൃഷ്ണപ്പ, നാല് ഓവര്‍ എറിഞ്ഞ് എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. ബെല്ലാരി ടസ്‌കേഴ്സും ഷിമോഗ ലയണ്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കൃഷ്ണപ്പയുടെ മാജികല്‍ ഓള്‍റൗണ്ടര്‍ പ്രകടനം.

ആദ്യം ബാറ്റു ചെയ്ത ബെല്ലാരി ടസ്‌കേഴ്‌സിനായി വെറും 39 പന്തില്‍നിന്നാണ് കൃഷ്ണപ്പ സെഞ്ച്വറി തികച്ചത്. 56 പന്തില്‍നിന്ന് ഏഴു ഫോറും 13 പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയിലാണ് കൃഷ്ണപ്പയുടെ 134 റണ്‍സ് നേട്ടം. കൃഷ്ണപ്പയുടെ സെഞ്ച്വറി കരുത്തില്‍ മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 203 റണ്‍സാണ് ബെല്ലാരി ടസ്‌കേഴസ് അടിച്ചു കൂട്ടിയത്.


മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഷിമോഗ ലയണ്‍സിന് ബോളും കൊണ്ടും കഠിന പ്രഹരമാണ് കൃഷ്ണപ്പ ഏല്‍പ്പിച്ചത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക് പ്രകടനത്തിന്റെ അകമ്പടിയോടെ എട്ട് വിക്കറ്റാണ് കൃഷ്ണപ്പ കൊയ്തത്. 16.3 ഓവറില്‍ 133 റണ്‍സിന് പുറത്തായതോടെ ബെല്ലാരിക്ക് 70 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനങ്ങള്‍ പലകുറി കാഴ്ചവെച്ചിട്ടുള്ള താരമാണ് കൃഷ്ണപ്പ. ഭാഗ്യം തുണയ്ക്കാതെ അകന്നുനില്‍ക്കുന്ന ഇന്ത്യന്‍ കുപ്പായത്തിന് ശക്തമായ അവകാശവാദമുന്നയിക്കുന്നതാണ് മുപ്പതുകാരനായ കൃഷ്ണപ്പ ഗൗതത്തിന്റെ കര്‍ണാടക പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനം.

Latest Stories

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്