നോ ബോളില്‍ കുടുങ്ങി ഭുംറ; ട്രോളില്‍ മുക്കി ആരാധകര്‍

കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്കാരുടെ മൊത്തം നെഞ്ച് പിടച്ചൊരു നിമിഷം ഉണ്ട്. 114 എന്ന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന ശ്രീലങ്ക. സ്‌കോര്‍ബോര്‍ഡ് അപ്പോള്‍ 15 ന് 2. ഉപുല്‍ തരംഗയാണ് ക്രീസില്‍.

ഇന്ത്യയുടെ യുവതാരം ജസ്പ്രീത് ഭുംറയുടെ ബോളില്‍ ഉപുല്‍ തരംഗ ഔട്ടാകുന്നു. ധര്‍മശാലയിലെ ഗ്യാലറി മുഴുവന്‍ ഇളകി മറിയുന്നു. അപ്പോഴാണ് വിധി നോ ബോളിന്റെ രൂപത്തില്‍ എത്തുന്നത്. കളിയുടെ ഗതി തന്നെ മാറ്റിമറിയ്ക്കുന്ന നോ ബോളായിരുന്നു അത്. ഉപുല്‍ തരംഗ പിന്നീട് നിര്‍ണായകമായ 49 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതോടെ കളി ലങ്ക കൈപ്പിടിയിലൊതുക്കുകയായിരുന്നു.

നേരത്തെ ചാമ്പ്യന്‌സ് ട്രോഫി ഫൈനലിലും പാകിസ്താനെതിരെ ഭുംറയുടെ ഇത്തരത്തിലൊരു നോബോള്‍ കളിയുടെ വിധി തീരുമാനിച്ചിരുന്നു.

എന്തായാലും ആരാധകര്‍ ഭുംറയേ വെറുതെവിട്ടിട്ടില്ല. താരത്തിനേ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

https://twitter.com/iPakistaniLAD/status/939804879081623554

എന്നിരുന്നാലും ഇന്നലെ നായകനായി അരങ്ങേറ്റം കുറിച്ച രോഹിത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബാറ്റിങ്ങായിരുന്നു. ബോളിങ്ങി്ല്‍ ഇന്ത്യക്ക് തോല്‍വി സംഭവിച്ചിട്ടില്ല എന്നാണ് നായകന്‍ പറഞ്ഞത്. എന്നാല്‍ ശ്രീലങ്കന്‍ കോച്ചിന്റെ വിലയിരുത്തലില്‍ കളി ശ്രീലങ്കയ്ക്ക് അനുകൂലമായത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് ടോസ്സ് അവര്‍ക്കനുകൂലമായി ലഭിച്ചത്. രണ്ട് ബൂംറയുടെ നോ ബോള്‍. അപ്പോള്‍ തരംഗ പുറത്തായിരുന്നെങ്കില്‍ ലങ്ക സമ്മര്‍ദത്തിലായേനേ. 15ന് 3 എന്ന നിലയിലേക്ക് കൂപ്പ്കുത്തിയിരുന്നെങ്കില്‍ ലങ്കയുടെ ബാറ്റിംങ് ഇത്രത്തോളം അനായാസകരമാകില്ലായിരുന്നു എന്നാണ് പരിശീലകന്‍ പോതാസ് പറഞ്ഞു.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി