സര്‍പ്രൈസ് പ്രഖ്യാപനം, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് മിന്നുകെട്ട്

ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ ആദ്യമായി കിരീടം ചൂടിപ്പിച്ച നായകന്‍ ജയ്‌ദേവ് ഉനദ്കട് കഴിഞ്ഞ ദിവസം നിര്‍ണായകമായൊരു പ്രഖ്യാപനം നടത്തി. താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്ന് സൂപ്പര്‍ താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

പ്രതിശ്രുത വധു റിന്നിയുമൊത്തുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.

സൗരാഷ്ട്രയിലെ സഹതാരവും ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗവുമായ ചേതേശ്വര്‍ പൂജാര വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ആശംസ നേര്‍ന്ന് പൂജാര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗാളിനെതിരായ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ ഉനദ്കട്ടിന്റെ നേതൃത്വത്തിലുള്ള സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്.

രഞ്ജി ട്രോഫിയിലെ 21 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. ഒരു രഞ്ജി ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടമാണ് ഉനദ്കട്ട് സ്വന്തമാക്കിയത്. 67 വിക്കറ്റുകളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ