ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കില്ല? ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, പകരം ഈ താരത്തെ കളിപ്പിക്കാൻ ഒരുങ്ങി ടീം മാനേജ്മെന്റ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റില്‍ 44 ഓവറുകള്‍ എറിഞ്ഞ ബുംറയ്ക്ക് അടുത്ത മത്സരത്തില്‍ വിശ്രമം അനുവദിക്കുന്നതിനെകുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നതായാണ് വിവരം. രണ്ടാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം നൽകി മൂന്നാം ടെസ്റ്റിൽ അദ്ദേഹത്തെ കളിപ്പിക്കാനാണ് പദ്ധതിയെന്നാണ് സൂചന.

ജൂലൈ രണ്ട് മുതല്‍ ആറു വരെ ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുക. ബുംറയ്ക്ക് പകരക്കാരനായി രണ്ടാം ടെസ്റ്റിൽ അർഷ്ദീപ് സിങിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. അർഷ്ദീപ് ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഇവർക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും ചേരുന്നതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാരുടെ ലൈനപ്പാവും.

അതേസമയം ജൂലൈ പത്തിന് ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ബുംറ ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ‌ അഞ്ച് വിക്കറ്റ് നേടി മികച്ച തുടക്കമാണ് പരമ്പരയിൽ ബുംറ കാഴ്ചവച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ താരത്തിന് വിക്കറ്റുകളൊന്നും വീഴ്ത്താനായില്ല, തന്റെ ജോലിഭാരം കുറയ്‌ക്കണമെന്ന് ബുംറ നേരത്തേ തന്നെ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇം​ഗ്ലണ്ട് പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ബുംറ കളിക്കൂവെന്ന തരത്തിൽ‌ റിപ്പോർട്ടുകൾ വന്നത്.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും