MI VS SRH: ജസ്പ്രീത് ബുംറയ്ക്ക് ചരിത്ര നേട്ടം, ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് നേടി താരം നേടിയത്, ഇതിഹാസം തന്നെയെന്ന്‌ ആരാധകര്‍, കയ്യടിച്ച് ഫാന്‍സ്‌

ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറായി ജസ്പ്രീത് ബുംറ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബുംറ ഈ നേട്ടത്തിലെത്തിയത്. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 300 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ കളിക്കാരന്‍ കൂടിയാണ് ബുംറ. 238 മത്സരങ്ങളില്‍ നിന്നാണ് ബുംറ ഈ നേട്ടത്തിലെത്തിയത്. 208 മത്സരങ്ങളില്‍ നിന്ന് 300 വിക്കറ്റ് തികച്ച ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയാണ് ഒന്നാമത്.

ഭുവനേശ്വര്‍ കുമാറാണ് ടി20 ക്രിക്കറ്റില്‍ ആദ്യമായി 300 വിക്കറ്റുകള്‍ നേടിയ ഇന്ത്യക്കാരന്‍. നിലവില്‍ 318 വിക്കറ്റുകളുണ്ട് താരത്തിന്. യൂസ്‌വേന്ദ്ര ചഹല്‍, പിയൂഷ് ചൗള തുടങ്ങിയവരും ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റ് നേട്ടത്തിലെത്തിയ ഇന്ത്യക്കാരാണ്. ഐപിഎലില്‍ ഇതുവരെ 170 വിക്കറ്റുകളാണ് ബുംറയ്ക്കുളളത്. മുംബൈയുടെ മുന്‍താരം ലസിത് മലിംഗയ്ക്കും ഇതേ വിക്കറ്റുകളാണുളളത്. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും ഇവര്‍ രണ്ട് പേരുമാണ്.

അതേസമയം മുംബൈയ്‌ക്കെതിരെ ആദ്യ ബാറ്റിങ്ങില്‍ 143 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ട മത്സരത്തില്‍ ഹൈദരാബാദിനായി ഹെന്റിച്ച് ക്ലാസന്‍, അഭിനവ് മനോഹര്‍ തുടങ്ങിയവര്‍ മാത്രമാണ് തിളങ്ങിയത്. ക്ലാസന്‍ 71ഉം അഭിനവ് 43 റണ്‍സെടുത്ത് ടീമിന്റെ രക്ഷകരായി. മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചാഹര്‍ രണ്ടും ബുംറ, പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

Latest Stories

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന