രോഷാകുലനായി; ജഡേജയെ 'കൈകാര്യം ചെയ്ത്' ആരാധകര്‍

അരാധകന്റെ ഒരു പിശകിനെ തിരുത്തുകയും ട്രോളുകയും ചെയ്ത ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജഡേജയെ അഭിനന്ദിച്ച ആരാധകനെയാണ് ജഡേജ ട്രോളാന്‍ ശ്രമിച്ച് പണിവാങ്ങിയത്.

ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ജഡേജയെ അഭിനന്ദിക്കാന്‍ വന്ന ഒരു ആരാധകന്‍ പറഞ്ഞു “” നന്നായി പന്തെറിഞ്ഞു “അജയ്” അവസാനത്തെ മാച്ചില്‍ താങ്കള്‍ മികച്ച പ്രകടനം പുറത്തെടുത്തു””

എന്നാല്‍ അജയ് എന്ന് തന്നെ വിളിച്ചതില്‍ അതൃപ്തി പരസ്യമാക്കി കൊണ്ടായിരുന്നു ജഡേജ ഇതിന് മറുപടി നല്‍കിയത്. “”രാജ്യത്തിന് വേണ്ടി 9 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു എന്നിട്ടും ജനങ്ങള്‍ക്ക് എന്റെ പേര് ഓര്‍മയില്ല”” മണ്ടത്തരം… ഇങ്ങനെയായിരുന്നു ജഡ്ഡുവിെന്റ ട്വീറ്റ്.

ഇന്ത്യയുടെ മികച്ച കളിക്കാരനും ജനപ്രിയനുമായിരുന്ന “അജയ് ജഡേജ”യാണെന്ന് തെറ്റിധരിച്ച് രവീന്ദ്ര ജഡേജയെ അഭിനന്ദിച്ച ആരാധകനോടുള്ള രോഷം നിറഞ്ഞ് നില്‍ക്കുന്നതായിരുന്നു ആ വരികള്‍.

എന്നാല്‍ ഇതോടെ ആരാധകര്‍ ജഡേജയെ അക്ഷരാര്‍ത്ഥത്തില്‍ കൈകാര്യം ചെയ്തിരിക്കുകയാണിപ്പോള്‍. കോയി ബാത് നഹി അജയ് മാഫ് കര്‍ദോ ഉസേ, ജന്മദിനാശംസകള്‍ അജയ്, നന്നായി പന്തെറിഞ്ഞു അജയ് തുടങ്ങി ജഡ്ഡുവിെന്റ പരിഭവ ട്വീറ്റിന് ശേഷം, അജയ് എന്നു മാത്രമായി ആരാധകരുടെ വിളി.  ഏതായാലും മുട്ടന്‍ പണി കിട്ടിയ സന്തോഷത്തിലാണ് ജഡേജയിപ്പോള്‍.

https://twitter.com/CricFarmer/status/939003747451015171?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.madhyamam.com%2Fsports%2Fsports-news%2Fcricket%2Fravindra-jadeja-left-fuming-after-fan-calls-him-ajay-sports-news%2F2017%2Fdec

https://twitter.com/SRKsTrooper/status/939007971186454528?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.madhyamam.com%2Fsports%2Fsports-news%2Fcricket%2Fravindra-jadeja-left-fuming-after-fan-calls-him-ajay-sports-news%2F2017%2Fdec

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി