Ipl

ചെന്നൈക്ക് വലിയ തിരിച്ചടിയായി ജഡേജയുടെ പരിക്ക്, സീസണിൽ ഇനിയുള്ള മത്സരങ്ങൾ കളിക്കില്ല

പ്ലേ ഓഫ് സാധ്യതകൾ ഇപ്പോൾ സാധ്യമായ ചെന്നൈ സൂപ്പർ കിങ്സിന് അപ്രതീക്ഷിത തിരിച്ചടി. മുൻ നായകനും സൂപ്പർ താരവുമായ ഓൾ റൗണ്ടർ രവീന്ദ്ര ഐ.പി.എലിലിൽ നിന്നും പുറത്തായി. ശേഷിക്കുന്ന മത്സരങ്ങളിൽ പരിക്കേറ്റ താരം കളിക്കില്ല.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സിഎസ്‌കെയുടെ തോൽവിയിൽ ഫീൽഡിംഗിനിടെ ജഡേജയ്ക്ക് പരിക്കേറ്റിരുന്നു. അതോടെ ഡൽഹിക്ക് എതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്‌കെ ക്യാമ്പ് അദ്ദേഹത്തിന്റെ പരിക്ക് വിലയിരുത്തിയെങ്കിലും മാറ്റങ്ങൾ ഉണ്ടായില്ല.

ഇപ്പോൾ ടൂർണമെന്റ് അതിന്റെ അവസാനത്തിലെത്തുകയും CSK വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെ നേരിടുകയും ചെയ്യുന്നതിനാൽ, ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ കാര്യത്തിൽ കൂടുതൽ റിസ്കെടുക്കാൻ തയാറല്ല. ആർസിബിയോ രാജസ്ഥാൻ റോയൽസോ ഒരു കളി കൂടി ജയിച്ച് 16 പോയിന്റിൽ എത്തിയാൽ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതകൾ ഉണ്ടാകില്ല. അതിനാൽ തന്നെ ജഡേജയുടെ കാര്യത്തിൽ ഒരു റിസ്കെടുക്കാൻ ടീം തയ്യാറല്ല.

ജഡേജ ഇത് മറക്കാൻ ആഗ്രഹിക്കുന്ന സീസണാണ് . 10 മത്സരങ്ങളിൽ നിന്ന്, 116 റൺസും 5 വിക്കറ്റും മാത്രമാണ് അദ്ദേഹം ഇതുവരെ നേടിയത്. മാച്ച് വിന്നിങ് പ്രകടനങ്ങൾ ഒന്നും ഉണ്ടയിട്ടില്ല. ലോകകപ്പിന് മുമ്പ് ജഡേജക്ക് വിശ്രമം വളരെ അത്യാവശ്യമാണ്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി