സൂര്യയെ ഞാൻ വിമർശിച്ചപ്പോൾ കുറ്റം, മുൻപ് ആ താരം അഫ്രീദിയെ താഴ്ത്തിയപ്പോൾ ആർക്കും പരാതിയില്ല: മുഹമ്മദ് യൂസഫ്

ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച മുന്‍ പാകിസ്താൻ താരം മുഹമ്മദ് യൂസഫിനു നേരെ രൂക്ഷവിമർശനവുമായി ആരാധകർ. ദിവസങ്ങൾക്ക് മുൻപ് സൂര്യയെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു.

മുഹമ്മദ് യൂസഫിനു നേരെയുണ്ടായ വിമർശനത്തിനും ട്രോളുകൾക്കും അദ്ദേഹം ഇപ്പോൾ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മുൻപ് ഇർഫാൻ പത്താൻ അഫ്രീദിയെ വിമർശിച്ചപ്പോൾ എല്ലാവരും കൈയടിച്ചല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.

മുഹമ്മദ് യൂസഫ് പറയുന്നത് ഇങ്ങനെ:

“സ്വന്ത രാജ്യത്തിനായി ഏറെ ആവേശത്തോടെയും മാന്യതയോടെയും കളിക്കുന്ന ഒരു കായിക താരത്തോടും അനാദരവ് കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ഷാഹിദ് ഖാന്‍ അഫ്രീദി നായയെ പോലെ കുരയ്ക്കുകയാണെന്നു നേരത്തേ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞപ്പോള്‍ അതിനെ ഇന്ത്യന്‍ മാധ്യമങ്ങളും ആളുകളുമെല്ലാം പ്രശംസിച്ചത് എന്തിനാണ്? ബഹുമാനത്തെയും അന്തസിനെ പറ്റിയുമെല്ലാം ഇപ്പോള്‍ സംസാരിക്കുന്നവര്‍ക്കു അന്നു അതിനെയും തള്ളികളയാമായിരുന്നില്ലേ” യൂസഫ് പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ