എന്നെ ആരാധകർ തെറി പറഞ്ഞാലും കുഴപ്പമില്ല, ഈ ടീം പ്ലേ ഓഫിൽ എത്തില്ല എന്നുറപ്പാണ്; വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ 2023) പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ഡൽഹി ക്യാപിറ്റൽസിന്റെ സാദ്ധ്യതകൾ അവസാനിച്ചെന്നും എന്തൊക്കെ സംഭവിച്ചാലും ഈ ടീം ഈ പ്രകടനവുമായി പ്ലേ ഓഫിൽ എത്തില്ലെന്നും ആകാശ് ചോപ്ര വിശ്വസിക്കുന്നു.

തുടർച്ചയായ നാലാം തോൽവിയേറ്റു വാങ്ങിയ ഡൽഹിയെ ഏറ്റവും കൂടുതൽ കുഴക്കുന്നത് അവരുടെ ബാറ്റിംഗ് ഡിപ്പാർട്മെന്റ് തന്നെയാണ്. ചൊവ്വാഴ്ച ഡൽഹിയിൽ മുംബൈ ഇന്ത്യൻസിനോട് (എംഐ) ആറ് വിക്കറ്റിന് പരാജയപ്പെട്ട ടീം കളിച്ച നാല് മത്സരങ്ങളിലും തോൽവിയേറ്റ് വാങ്ങി. ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം രോഹിത് ശർമ്മയും കൂട്ടരും അവസാന ഓവറിലെ അവസാന പന്തിൽ മറി കടന്നു.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ഗെയിം അവലോകനം ചെയ്യുമ്പോൾ, പ്ലേഓഫിലേക്ക് കടക്കാനുള്ള ഡൽഹി ക്യാപിറ്റൽസിന്റെ സാദ്ധ്യതകളെ കുറിച്ച് ചോപ്ര പ്രതികരിച്ചു. ബാറ്റ് ഉപയോഗിച്ചുള്ള ഡേവിഡ് വാർണറുടെ സമീപനത്തെയും അദ്ദേഹം ചോദ്യം ചെയ്തു:

“ഡൽഹി – നാല് മത്സരങ്ങളിൽ നാല് തോൽവിയേറ്റ് വാങ്ങി . ഈ ടീം യോഗ്യത നേടില്ലെന്ന് ഏകദേശം ഉറപ്പായി. ഡേവിഡ് വാർണറും പൃഥ്വി ഷായും തുടക്കത്തിൽ നന്നായി കളിച്ചു. ഡേവിഡ് വാർണർ മൂന്ന് കളിയിലും അർദ്ധ സെഞ്ച്വറി നേടി, ചോദ്യം എന്തെന്നാൽ അയാൾ നന്നായി കളിക്കുന്നുണ്ടോ എന്നാണ്.”

മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടിയിട്ടും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഐപിഎൽ 2023ൽ ഇതുവരെ നല്ല പ്രകടനം പുറത്തെടുത്തിട്ടില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ എടുത്തുപറഞ്ഞു:

“അദ്ദേഹം റൺസ് നേടുന്നുണ്ട് എന്നത് ശരിയാണ്, നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറി താരം നേടിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സിക്‌സ് പോലും അടിച്ചിട്ടില്ല. ഈ ടൂർണമെന്റിന്റെ ചരിത്രത്തിൽ താൻ കളിച്ച എല്ലാ 20 പന്തുകളിലും ഒരു സിക്‌സ് നേടിയ കളിക്കാരനാണ് അദ്ദേഹം. ഇവിടെ 200 ഓളം പന്തുകൾ കളിച്ചു, പക്ഷേ ഇതുവരെ ഒരു സിക്‌സ് അടിച്ചിട്ടില്ല. ഡേവിഡ് വാർണറെപ്പോലെ ഒരാൾക്ക് ഇത് മോശം അവസ്ഥയാണ്.”

ഇത്ര മികച്ച താരങ്ങൾ അടങ്ങിയ ടീമിനായി സ്ഥിരതയോടെ പ്രകടനങ്ങൾ നടത്തുന്ന താരങ്ങൾ കുറവാണ്. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ബാറ്റിംഗിലും ബോളിംഗിലും തിളങ്ങാൻ മികച്ച ചില സംഭാവനകൾ നൽകിയ അക്‌സർ പട്ടേൽ മാത്രമാണ്.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും