സൗരവ് ഗാംഗുലിയുടെ ബയോപിക്ക്: നായകനായി സൂപ്പര്‍ താരം, ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം രണ്‍ബീര്‍ കപൂര്‍ ഒടുവില്‍ സൗരവ് ഗാംഗുലിയുടെ ജീവചരിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കളില്‍ നിന്ന് ഇതുവരെ ഇതില്‍ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും തിരക്കഥയ്ക്ക് ഗാംഗുലി അനുമതി നല്‍കിയതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

രണ്‍ബീര്‍ കപൂറിനെ നായകനായി തീരുമാനിച്ചതല്ലാതെ ബാക്കിയുള്ള താരങ്ങളെ തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ എംഎസ് ധോണി ഒരു ചെറിയ വേഷം ചെയ്യുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

രണ്‍ബീര്‍ ഉടന്‍ തന്നെ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഇപ്പോള്‍, ശ്രദ്ധ കപൂറിനൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ് രണ്‍ബീര്‍. അതിന് ശേഷം രണ്‍ബീര്‍ ഗാംഗുലിയുടെ ബയോപിക്കിന്റെ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്യും.

ലൗ ഫിലിംസിന്റെ ബാനറില്‍ ലൗ രഞ്ചന്‍, അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള ബോയോപിക് ചിത്രം ഇതാദ്യമായല്ല. എം.എസ് ധോണി, അസറുദ്ദീന്‍ തുടങ്ങിയവരുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. എം.എസ് ധോണിയായി അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതാണ് വെള്ളിത്തിരയിലെത്തിയത്. അസറുദ്ദീന്റെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും.

കപില്‍ ദേവിന്റെയും ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തെയും ആസ്പദമാക്കി ഒരുക്കി 83 യും വെള്ളിത്തിരയിലെത്തിയിരുന്നു. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ആണ് കപിലിന്റെ വേഷത്തിലെത്തിയത്.

Latest Stories

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ