അത് കള്ള ഔട്ട്‌, രോഹിത്തിനെ ബി.സി.സി.ഐ 'ചതിച്ചു' വീഴ്ത്തിയത്!

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർസിബി) നടന്ന മത്സരത്തിൽ രോഹിത് ശർമ്മ പുറത്തായ രീതി സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇന്നലെ 7 റൺസ് എടുത്ത രോഹിത് ശർമ്മയെ ഹസരംഗ പുറത്താക്കുക ആയിരുന്നു. എന്നാൽ എന്നാൽ രോഹിത്. എൽ.ബി . ഡബ്ല്യൂ അല്ലെന്നും ഡി.ആർ.എസിന് തെറ്റുപറ്റിയെന്നും വാദവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. മത്സരത്തിലേക്ക് വന്നാൽ ആർ.സി.ബി ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം മുംബൈ 21 പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിൽക്കെ മറികടന്നു.

മുംബൈ മറുപടി ബാറ്റിംഗ് സംഭവബഹുലമായിരുന്നു. ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഓപ്പണിംഗ് ജോഡി നൽകുന്ന വെടിക്കെട്ട് തുടക്കം പ്രതീക്ഷിച്ച ആരധകർക്ക് മുന്നിൽ ഒരറ്റത്ത് രോഹിതിനെ സാക്ഷിയാക്കി ഇഷാൻ കിഷൻ ശക്തമായ അടിത്തറ നൽകി. 21 പന്തിൽ 41 റൺസെടുത്ത ഇഷാൻ തന്റെ ഇഷ്ട ട്രാക്കിൽ ബാറ്റ് ചെയ്യുന്നത് ആസ്വദിച്ചു. മറുവശത്ത് രോഹിതാകട്ടെ പതിവുപോലെ നിശബ്ധനായിരുന്നു.

ഹസരംഗയുടെ പന്തിലാണ് തകർത്തടിച്ചു ഇഷാൻ പുറത്താകുന്നത്. താരം തന്നെയാണ് രോഹിത്തിനെയും വീഴ്ത്തിയത്. ഇത് സംബന്ധിച്ചാണ് ചർച്ചകൾ സജീവമാകുന്നത്. 3 മീറ്റർ നിയമം അനുസരിച്ച്, കളിക്കാരനും പോയിന്റ് ഓഫ് ഇമ്പാക്റ്റും തമ്മിലുള്ള ദൂരം മൂന്ന് മീറ്ററിൽ കൂടുതൽ ആണെങ്കിൽ താരം നോട്ടൗട്ട് ആണ് . കാലാകാലങ്ങളിൽ ഇത് പറയാറുള്ളതുമാണ്. രോഹിതിന്റെ കാര്യത്തിൽ അത് 3.7 ആയിരുന്നു. എന്നിട്ടും തേർഡ് അമ്പയർ അദ്ദേഹം ഔട്ട് ആണെന്ന് വിധിച്ചു. “ഇതൊക്കെ എങ്ങനെയാണ് ഔട്ട് ആയി വിധിക്കുന്നത്” എന്നാണ് കൈഫ് ചോദിക്കുന്നത്.

തീരുമാനം വിശ്വസിക്കാനാകാതെ ഡ്രസിങ് റൂമിലേക്ക് നടക്കുന്ന രോഹിത്തിനെയും കാണാമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ