ഇങ്ങനയൊക്കെ എങ്ങനെയാടോ സാമ്യം ഉണ്ടാകുന്നത്, സൂപ്പർ താരത്തിന്റെ പാത പിന്തുടരുന്നു എന്ന് കേട്ടിട്ടുണ്ട്; എന്നാൽ ഇത് മാരകമായിപ്പോയി; ഗില്ലിന്റെ അവിശ്വനീയ കണക്കുകളും മറ്റൊരു നേട്ടവും കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

വരാനിരിക്കുന്ന ക്രിക്കറ്റ് ലോകം ഭരിക്കാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടിക എടുത്താൽ ഇന്ത്യയിൽ നിന്നും മുന്നിലുള്ള പേരാണ് ശുഭ്മാൻ ഗില്ലിന്റെ. യാതൊരു സംശയവുമില്ല താരം സമീപകാലത്ത് നടത്തിയ പ്രകടനങ്ങൾ ഉജ്ജ്വലമായതിനാൽ തന്നെ അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലാതെ ഗില്ലിന്റെ പേര് നമുക്ക് പറയാം.

എല്ലാ ഫോര്മാറ്റിലും ഈ ചെറിയ കാലയളവ് കൊണ്ട് തന്നെ തന്റെ കടന്നുവരവ് അറിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കോഹ്‌ലിക്ക് ശേഷം ഇനി ഇന്ത്യൻ ക്രിക്കറ്റ് ഉയർത്തി കാണിക്കാൻ പോകുന്ന വലിയ പേരായിരിക്കും കോഹ്‌ലിയുടേത് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. മികച്ച ഒരു വർഷമായിരുന്നു ഗില്ലിനെ സംബന്ധിച്ച് കഴിഞ്ഞു പോയതൊക്കെ . ഈ സീസൺ ഐ.പി.എലിലും താരം മികച്ച ഫോമിലാണ്. 8 മത്സരങ്ങളിലായി 333 റൺസാണ് താരം ഇതുവരെ നേടിയത്.

ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ ഗുജറാത്ത് മികച്ച വിജയം നേടിയ മത്സരത്തിൽ ഗിൽ 49 റൺസാണ് നേടിയത്. ഗിൽ നൽകിയ തുടക്കം ടീമിനെ സഹായിക്കുകയും ചെയ്തു. ഈ 49 റൺസ് നേട്ടം അദ്ദേഹം നേടിയ ശേഷം ക്രിക്കറ്റ് ലോകത്തെ മറ്റൊരു കണക്ക് നോക്കുന്നതിലേക്ക് എത്തിച്ചു.

ഭാവി കോഹ്‍ലിയെന്ന വിശേഷണമുള്ള ഗിൽ 8 ഇന്നിങ്സിൽ നിന്നായി 333 റൺസ് നേടിയത് 142 .31 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ്, സാക്ഷാൽ വിരാട് കോഹ്‌ലിയും ഈ സീസണിൽ ഇതുവരെ ഗിൽ നേടി 333 റൺസ് നേടിയത് 142 .31 എന്ന സ്ട്രൈക്ക് റേറ്റിലാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് ഇരുവരും ഇത് നേടിയത് 234 പന്തുകളിൽ ആണെന്നുള്ളതാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ