'ഈ സീസണില്‍ ഭാഗ്യം ഞങ്ങളോട് ഒപ്പമില്ല, ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒളിച്ചോടില്ല'; മനസ്സ് തുറന്ന് ധോണി

മുംബൈ ഇന്ത്യന്‍സിനോടേറ്റ പരാജയത്തോടെ ചെന്നൈയുടെ നേരിയ പ്ലേ ഓഫ് സാദ്ധ്യതതയ്ക്കും തിരശീല വീണിരിക്കുകയാണ്. ഇന്നലെ ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്‍രെ നാണംകെട്ട തോല്‍വിയാണ് ധോണിയ്ക്കും കൂട്ടര്‍ക്കും നേടിടേണ്ടി വന്നത്. തോല്‍വി വേദനിപ്പിക്കുന്നതാണെന്നും, ഈ സീസണില്‍ ഭാഗ്യം തങ്ങളോടൊത്ത് ഉണ്ടായിരുന്നില്ലെന്നും ധോണി മത്സരശേഷം സംസാരിക്കവേ പറഞ്ഞു.

“ഈ വര്‍ഷം ഞങ്ങളുടേതായിരുന്നില്ല. ടീമിലെ എല്ലാവരും നിരാശരാണ്. എങ്കിലും അവര്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. അടുത്ത മൂന്നു മത്സരങ്ങല്‍ കൂടുതല്‍ നന്നായി കളിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ക്രിക്കറ്റില്‍ മോശം സമയത്തിലൂടെ കടന്നുപോവുമ്പോള്‍ കുറച്ചു ഭാഗ്യം കൂടി നിങ്ങളുടെ വഴിക്കു വരേണ്ടതുണ്ട്. പക്ഷെ ഈ ടൂര്‍ണമെന്റില്‍ ഭാഗ്യവും ഞങ്ങളോടൊപ്പമുണ്ടായില്ല.”

“പല കളികളിലും ടോസ് നേടാന്‍ സിഎസ്‌കെയ്ക്കായില്ല, രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാവട്ടെ പിച്ചിലെ ഈര്‍പ്പം ടീമിന് തിരിച്ചടിയായി. ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ മാത്രമാണ് ബാറ്റിംഗിലും ബൗളിംഗിലും ടീം മികച്ച പ്രകടനം നടത്തിയത്. താരങ്ങള്‍ക്കു സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഞാന്‍ ടീമിന്റെ ക്യാപ്റ്റനാണ്. നായകന് ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ചെന്നൈയുടെ ശേഷിക്കുന്ന എല്ലാ മല്‍സരങ്ങളിലും ഞാന്‍ കളിക്കും” ധോണി പറഞ്ഞു.

11 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. ബാംഗ്ലൂര്‍, കൊല്‍ക്കത്ത, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ചെന്നൈയുടെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍. ഞായറാഴ്ച നടക്കുന്ന ചെന്നൈയുടെ അടുത്ത മത്സരത്തില്‍ ബാംഗ്ലൂരാണ് എതിരാളി. ദുബായിലാണ് മത്സരം.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്