അർജുന്റെ വിവാഹനിശ്ചയം കഴിഞ്ഞോ?; മൗനം വെടിഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ

സാനിയ ചന്ദോക്കുമായി തന്റെ മകൻ അർജുൻ ടെണ്ടുൽക്കറിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അർജുൻ വിവാഹിതനാകാൻ പോകുന്നുവെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നെങ്കിലും, ഇരു കുടുംബങ്ങളിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.

അർജുന്‍റെ വിവാഹം നിശ്ചയിച്ചെന്നും, അദ്ദേഹത്തിന്‍റെ ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന നിമിഷത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ് കുടുംബമെന്നും റെഡ്ഡിറ്റിൽ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി സച്ചിൻ പറഞ്ഞു. “അതെ, അവന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിനായി ഞങ്ങൾ എല്ലാവരും വളരെ ആവേശത്തിലാണ്,” സച്ചിൻ പറഞ്ഞു.

മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ. ഇരു കുടുംബത്തിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളുമാണ് സ്വാകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. ലണ്ടൺ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ മിസ്റ്റർ പോവ്‌സ് എന്ന് പറയുന്ന പെറ്റ് സലോണിന്റെ സ്ഥാപികയാണ്.

പ്രായത്തില്‍ അര്‍ജുനേക്കാള്‍ മുകളിലാണ് സാനിയ. അര്‍ജുന്‍ 25 കാരനും സാനിയയ്ക്ക് 26 വയസ്സുമാണ് പ്രായം. 1998 ജൂണ്‍ 23 നാണ് സാനിയ ജനിച്ചത്. ഒരു വര്‍ഷത്തിന് ശേഷം 1999 സെപ്റ്റംബര്‍ 24 നാണ് അര്‍ജുന്‍റെ ജനനം. സച്ചിനേക്കാൾ ആറ് വയസ് മൂത്തയാളാണ് അഞ്ജലി.

Latest Stories

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ