ഐ.പി.എല്‍ അമേരിക്കയെ പോലും കീഴടക്കുന്നു, ഞെട്ടിക്കുന്ന കണക്കുമായി ഇംഗ്ലീഷ് താരം

ലോക കായിക ഭൂപടത്തില്‍ ഒരു വിപ്ലവം തന്നെയാണ് ഐപിഎല്ലെന്ന നിരീക്ഷണവുമായി മുന്‍ ഇംഗ്ലീഷ് താരം ഒവെയ്സ് ഷാ. ആരാധകരുടെ പിന്തുണയാണ് ഐപിഎല്ലിനെ മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നാണ് മുന്‍ ഐപിഎല്‍ താരം കൂടിയായ ഒവെയ്‌സ് ഷാ തുറന്ന് പറയുന്നത്.

ആരാധകരുടെ കാര്യത്തില്‍ ഏഷ്യ കഴിഞ്ഞാല്‍ ഏറ്റവുധികം പേര്‍ ഐപിഎല്‍ കാണുന്നത് അമേരിക്കയിലാണെന്ന് ഷാ നിരീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് തന്നെയാണ് ഐപിഎല്‍. ഏറ്റവുമധികം പേര്‍ കാണുന്ന ടൂര്‍ണമെന്റും ഇതു തന്നെയാണ്. അമേരിക്കയെ പോലുള്ള രാജ്യത്തു പോലും വലിയ തരംഗമായി മാറാന്‍ ഐപിഎല്ലിനായിട്ടുണ്ട്. ഇത് ഐപിഎല്ലിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതായും ഷാ പറയുന്നു.

ആരാധക പിന്തുണയുടെ കാര്യത്തില്‍ മാത്രമല്ല വരുമാനത്തിന്റെ കാര്യത്തിലും ഐപിഎല്ലിലെ വെല്ലാന്‍ മറ്റൊരു ടൂര്‍ണമെന്റില്ലെന്നു ഷാ പറഞ്ഞു. മികച്ച പാക്കേജ് തന്നെയാണ് ഐപിഎല്ലില്‍ താരങ്ങള്‍ ലഭിക്കുന്നത്. ഇതും ഐപിഎല്ലിനെ മറ്റു ടൂര്‍ണമെന്റുകളുമായി മാറ്റി നിര്‍ത്തുന്നു. ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്ലെന്നു നിങ്ങള്‍ക്കു ഇതിന്റെ ഭാഗമായി കഴിഞ്ഞാല്‍ ബോദ്ധ്യമാവുമെന്നും ഷാ വിശദമാക്കി.

ഐപിഎല്ലില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, കേരളത്തില്‍ നിന്നുള്ള മുന്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്സ് കേരള, ഡല്‍ഹി ക്യാപ്പിറ്റല്‍സ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമുകള്‍ക്കു വേണ്ടിയും ഷാ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ നാലു ഫ്രാഞ്ചൈസികള്‍ക്കും കൂടി 23 മല്‍സരങ്ങളില്‍ കളിച്ച ഷാ 33.73 ശരാശരിയില്‍ 506 റണ്‍സ് നേടിയിട്ടുണ്ട്.

Latest Stories

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ