ഐപിഎല്‍ താരലേലം 2024: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലേലമേശയില്‍ സൂപ്പര്‍ താരവും, ആവേശത്തേരില്‍ ആരാധകര്‍

ഐപിഎല്‍ താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കക്കോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് താരലേലം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലേലമേശയ്ക്ക് ചുറ്റും ഇരിക്കുന്നവരില്‍ ഒരാള്‍ റിഷഭ് പന്താണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമുണ്ടായ കാര്‍ അപകടത്തിന് ശേഷം റിഷഭ് പന്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. ലേലത്തിന് മുന്നോടിയായി തന്റെ നിലവിലെ ആരോഗ്യ സ്ഥിതി താരം വെളിപ്പെടുത്തി.

ഇപ്പോള്‍ മുമ്പത്തേക്കാള്‍ ആരോഗ്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. നൂറ് ശതമാനം ഫിറ്റ്നസിലേക്ക് വരുന്നു. അത് വരുന്ന കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കൈവരിക്കാനാകും എന്നാണ് പ്രതീക്ഷ. ഗുരുതരമായി പരിക്കേറ്റ സമയത്ത് ആരാധകരുടെ സ്‌നേഹം ആവോളം അറിയാന്‍ സാധിച്ചു. കളിക്കുന്ന സമയങ്ങളില്‍ നമുക്ക് മുകളില്‍ ഏറെ സമ്മര്‍ദങ്ങളുണ്ടെങ്കിലും ആരാധകര്‍ നമ്മെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ താരങ്ങളെ ബഹുമാനിക്കുന്നു.

ചികില്‍സയിലായിരുന്ന സമയത്ത് ആരാധകരുടെ വലിയ പിന്തുണയും പ്രോല്‍സാഹനവും തനിക്ക് ലഭിച്ചിട്ടുണ്ട്. ശാരീരികമായി മാത്രമല്ല, മാനസികമായും വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. എന്നാല്‍ ആരാധകരുടെ സ്‌നേഹവും പിന്തുണയും ആരോഗ്യാവസ്ഥയിലേക്കുള്ള മടങ്ങിവരവിന് പ്രചോദനമായി- പന്ത് പറഞ്ഞു.

1166 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഡാരില്‍ മിച്ചല്‍, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കും. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1166 കളിക്കാരില്‍ 830 പേര്‍ ഇന്ത്യന്‍ താരങ്ങളും 336 പേര്‍ വിദേശ താരങ്ങളുമാണ്. 212 ക്യാപ്ഡ്, 909 അണ്‍ക്യാപ്പ്ഡ്, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളുമാണ് പട്ടികയിലുള്ളത്.

Latest Stories

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി