IPL 2026: അടുത്ത ഐപിഎലിലും എം എസ് ധോണി കളിക്കും; എന്നാൽ അവസാന സീസൺ അകാൻ സാധ്യതയെന്നും റിപ്പോട്ടുകൾ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് എം എസ് ധോണി. 2019 -ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ താരം നിലവിൽ ഐപിഎലിൽ മാത്രമാണ് കളിക്കുന്നത്. ഓരോ സീസൺ കഴിയുംതോറും ധോണിയുടെ അവസാന സീസൺ ആണോ ഇത് എന്ന ആശങ്കയിലാണ് ആരാധകർ.

എന്നാൽ ഇപ്പോൾ ആരാധകർക്ക് ഒരേ സമയം സന്തോഷവും അതെ പോലെ തന്നെ സങ്കടപെടുത്തുന്നതുമായ വാർത്തകളാണ് പുറത്ത് വരുന്നത്. അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി എം എസ് ധോണി കളിക്കും. എന്നാൽ അത് അദ്ദേഹത്തിന്റെ അവസാന സീസൺ ആകാനും സാധ്യതയുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ട്.

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിന്റെ ചെയർമാനായി എൻ ശ്രീനിവാസൻ നിയമതിനായിരുന്നു. ഇതോടെ ചെന്നൈയിൽ ഒരു വർഷം കൂടി കളിക്കാൻ ധോണി തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ചെന്നൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. സീസണിന്റെ പകുതിയിൽ ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്ക്‌വാദ് പരിക്കേറ്റതിനാലാണ് ധോണി നായകസ്ഥാനം ഏറ്റെടുത്തത്. അടുത്ത വർഷം ചെന്നൈയുടെ ക്യാപ്റ്റന്റെ റോളിൽ റുതുരാജാണോ ധോണിയാണോ കളിക്കുകയെന്നത് പിന്നീട് തീരുമാനിക്കും.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; താരത്തെ ഉൾപ്പെടുത്താതെ പോർച്ചുഗൽ കളിക്കളത്തിലേക്ക്

2027 ഏകദിന ലോകകപ്പിൽ സഞ്ജുവിന് അവസരം? ഐപിഎൽ നിർണായകമെന്ന് സൂചന; സാധ്യത പട്ടിക പുറത്ത്

വിവാഹം വീട്ടുജോലിക്ക് വേണ്ടിയല്ല, അടുക്കള, അലക്ക് ജോലികൾ പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു: ഡൊണാൾഡ് ട്രംപ്

ഇറാന്റെ യുദ്ധം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ല; ഈദ് സന്ദേശത്തില്‍ മൊജ്തബ ഖമനയി

അവന് നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അർഹതയില്ല; തുറന്നടിച്ച് മുൻ പാക് താരം

INJURY PREMIER LEAGUE (IPL2026); ചെന്നൈ, ആർസിബി, കൊൽക്കത്ത, സൺ റൈസേഴ്‌സ് ടീമുകളിലെ പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പുകളിൽ ആശങ്ക

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ധോണിയുടെ ടീമിൽ കളിക്കുക എന്നത്: സഞ്ജു സാംസൺ

'യശസ്‌വി ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് ഹോൾഡർ ആകും, ജസ്പ്രീത് ബുംറ പർപ്പിൾ ക്യാപ്പ് ഹോൾഡറും'; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

'സഞ്ജു പോയതോടെ രാജസ്ഥാൻ റോയൽസ് തീർന്നു, അവനായിരുന്നു ആ ടീമിന്റെ മുഖം'; തുറന്ന് പറഞ്ഞ് മുൻ സൗത്ത് ആഫ്രിക്കൻ താരം