അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള, ആരാധക പിന്തുണയിൽ മുന്നിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ഐപിഎൽ 2025-ൽ അതിദയനീയമായിട്ടാണ് കളിക്കുന്നത്. ടി20 ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിൽ ഒന്നാണെങ്കിലും, ഈ വർഷം പ്ലേഓഫിൽ നിന്ന് പുറത്തായ ആദ്യ ടീമായിരുന്നു അവർ. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി, ഇത് എംഎസ് ധോണിയുടെ ക്യാപ്റ്റനായിട്ടുള്ള തിരിച്ചുവരവിന് കാരണമായി.
ഇപ്പോഴിതാ മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടറായ ടോം മൂഡി ഈ സീസണിൽ ധോണിയുടെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നു. മുൻ വർഷങ്ങളിൽ, പ്രത്യേകിച്ച് ലോകകപ്പ് നേടിയ സീസണുകളിൽ, ധോണി പ്രകടിപ്പിച്ച അതേ ഊർജ്ജവും സ്വാധീനവും ഇപ്പോൾ അദ്ദേഹം പ്രകടിപ്പിക്കുന്നില്ലെന്ന് മൂഡി അഭിപ്രായപ്പെട്ടു.
ഈ സീസണിന്റെ തുടക്കത്തിൽ ധോണിയുടെ ബാറ്റിംഗ് സ്ലോട്ടിനെ അദ്ദേഹം വിമർശിച്ചിരുന്നു. ധോണി 9-ാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതും, ഈ സീസണിൽ പല മത്സരങ്ങളും ഫിനിഷ് ചെയ്യുന്നതിൽ പരാജയപെട്ടതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വാക്കുകൾ ഇങ്ങനെ: “എല്ലാ ടീമുകളും അവരുടെ നേതാവിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു, അദ്ദേഹം വളരെക്കാലമായി സ്വാധീനമുള്ള നേതാവാണ്. നമുക്കെല്ലാവർക്കും ഉള്ളിൽ ഒരു അഭിനിവേശമുണ്ട്, ചിലപ്പോൾ അത് മങ്ങാൻ തുടങ്ങുമ്പോഴോ അല്ലെങ്കിൽ പൂർണ്ണമായും ഇല്ലാതാകുമ്പോഴോ നാം തിരിച്ചറിയണം,” ടോം മൂഡി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയിൽ പറഞ്ഞു.
“ഞാൻ കാണുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല, പക്ഷേ തീർച്ചയായും എന്റെ നിരീക്ഷണത്തിൽ മുൻ വർഷങ്ങളിൽ ഞാൻ കണ്ടതുപോലെ തീപ്പൊരി അയാളിൽ എന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലീഗിന്റെ ശേഷിച്ച മത്സരങ്ങൾ ജയിച്ച് അഭിമാനത്തിൽ തന്നെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ ആഗ്രഹിക്കുന്നു.