IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം പതിപ്പിൽ ഇതുവരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആധിപത്യം പുലർത്തുന്നുണ്ട്. പതിനെട്ട് വർഷമായി വിരാട് കോഹ്‌ലി ആർസിബി ടീമിന്റെ ഭാഗമാണ്. മുൻ ആർ‌സി‌ബി നായകന്റെ സാന്നിധ്യം ഫ്രാഞ്ചൈസിക്ക് ഈ കാലഘത്തിൽ കൊടുത്ത ഊർജം അത്രത്തോളം വലുതായിരുന്നു എന്ന് പറയാം.

വൈറ്റ്-ബോൾ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹം എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ലോകകപ്പ് (2011), ടി 20 ലോകകപ്പ് (2024), ചാമ്പ്യൻസ് ട്രോഫി (2025) എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ അദ്ദേഹം കാത്തിരിക്കുന്നത് ആർസിബി ഏറെ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ട്രോഫി നേടി കൊടുക്കാനാണ്. ഐ‌പി‌എൽ ട്രോഫി നേടാത്തതിന് വിരാട് കോഹ്‌ലിയും ആർ‌സി‌ബിയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകൾ നേരിടുന്നു.

2009, 2011, 2016 വർഷങ്ങളിൽ ഫൈനലിൽ എത്തിയെങ്കിലും അവർക്ക് അവിടെ ട്രോഫി നേടാനായില്ല. ഈ കാലഘട്ടത്തിൽ എല്ലാം ബാറ്റിംഗ് ഡിപ്പാർട്ടമെന്റ് മികച്ചത് ആയിരുന്നെങ്കിൽ പോലും ബോളിങ് ടീമിനെ പലപ്പോഴും തളർത്തിയിട്ടുണ്ട്. ഐ‌പി‌എല്ലിന്റെ എല്ലാ പതിപ്പുകളിലും ഒരു ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരൻ വിരാട് കോഹ്‌ലി മാത്രമാണ് എന്നൊരു റെക്കോഡും അദ്ദേഹം കൈവശം വെക്കുന്നുണ്ട്.

എന്തായാലും ഇന്ത്യയുടെ ടി 20 , ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച കോഹ്ലി ഇനി ഏകദിന, ഇന്ത്യൻ പ്രീമിയർ ലീഗ് എന്നിവയും മാത്രമായി ഒതുങ്ങും. കോഹ്‌ലി ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ലീഗ് കിരീടം. ഈ നാളുകളിൽ ഏറെ ട്രോളുകൾ കേട്ട ആർസിബി ഈ വര്ഷം കിരീടം നേടുമോ എന്ന ചോദ്യത്തിന് രജത് പട്ടീദാർ പറഞ്ഞത് ഇങ്ങനെ: “നമുക്ക് ഒരു ട്രോഫിയുണ്ട്. അതിന്റെ പേരിൽ ആരും ട്രോളരുത്. വനിതാ ടീം അത് നേടി, അത് ഞങ്ങൾക്ക് ഒരു വലിയ പ്രചോദനമാണ്, ഞങ്ങൾക്ക് ഒരു ട്രോഫിയുണ്ട്, ഞങ്ങൾക്ക് ഒരു ട്രോഫി ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. നായകൻ ആകുക എന്നത് സന്തോഷം തരുന്ന കാര്യമാണ്. വിരാട് ഭായ്, എ‌ബി‌ഡി, ഗെയിൽ എന്നിവർ കാരണം ഞാൻ ഐ‌പി‌എൽ കാണാൻ തുടങ്ങിയത്. ആ ടീമിൽ എത്തി എന്നതാണ് ഏറ്റവും വലിയ പ്രചോദനം.”

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം