IPL 2025: 10 കോടിക്ക് മേടിച്ചപ്പോൾ വില കുറച്ച് കണ്ടവരൊക്കെ എവിടെ? ചെപ്പോക്കിൽ മുംബൈക്ക് മേൽ തീയായി നൂർ അഹമ്മദ്

കഴിഞ്ഞ വർഷം നടന്ന മെഗാ താരലേലത്തിൽ 10 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ താരമാണ് നൂർ അഹമ്മദ്. എന്നാൽ അതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. 10 കോടി രൂപ വെറുതെ കളഞ്ഞെന്നും, ബെഞ്ചിൽ ഇരിക്കാൻ അത്രയും തുകയുടെ ആവശ്യങ്ങൾ ഇല്ല എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ അതിനുള്ള മറുപടി ചെന്നൈയുടെ ആദ്യ മത്സരത്തിൽ നൂർ അഹമ്മദ് കൊടുത്തു. 4 ഓവറിൽ 18 റൺസ് വഴങ്ങി 4 വിക്കറ്റുകളും താരം സ്വന്തമാക്കി. മുംബൈക്ക് മേൽ തീ മഴ പൈയിക്കുകയായിരുന്നു നൂർ അഹമ്മദ്. സീസണിലെ വരും മത്സരങ്ങളിൽ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് മികച്ച പിന്തുണ നൽകാൻ താരത്തിന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

മുംബൈയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ്, തിലക്ക് വർമ്മ, റയാൻ റെക്കിൾട്ടൺ, വിൽ ജാക്ക്‌സ്, നമന് ദിർ എന്നിവർ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. 17 ഓവറിൽ 125 റൺസിന്‌ 7 എന്ന നിലയിലാണ് മുംബൈ ഇന്ത്യൻസ് നിൽക്കുന്നത്.

Latest Stories

മണിച്ചിത്രത്താഴിന് ശേഷം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു, എന്നാൽ മോഹൻലാലിനൊപ്പം അഭിനയിച്ചില്ല; കാരണം.. : വെളിപ്പെടുത്തി വിനയ പ്രസാദ്

IPL 2025: ഞാന്‍ ആ ഇന്ത്യന്‍ താരത്തിന്റെ വലിയ ഫാനാണ്. അദ്ദേഹത്തിന്റെ കളി കണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്, തുറന്നുപറഞ്ഞ് ജോസ് ബട്‌ലര്‍

ഒടിപി നല്‍കിയതും ചിത്രങ്ങള്‍ അയച്ചതും അതിഥി ഭരദ്വാജിന്; ലഭിച്ചത് പാക് ഏജന്റിന്, ഗുജറാത്ത് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ പിടിയില്‍

സംസ്ഥാനത്ത് പകർച്ചവ്യാധി സാധ്യത, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; ജാഗ്രത പാലിക്കണമെന്ന് നിർദേശം

ആലിയ വീണ്ടും ഗർഭിണിയോ? ആകാംഷയോടെ ആരാധകർ; കാനിലെ നടിയുടെ ലുക്ക് ചർച്ചയാകുന്നു..

INDIAN CRICKET: ഷമിയെ ഉള്‍പ്പെടുത്താത്ത താനൊക്കെ എവിടുത്തെ സെലക്ടറാടോ, അവനുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തേനെ, എന്നാലും ഈ ചതി ഭായിയോട് വേണ്ടായിരുന്നു.

വാട്‌സാപ്പ് വഴി സിനിമ ടിക്കറ്റ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന പോസ്റ്ററിന്റെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

കല്ലാർകുട്ടി ഡാം തുറക്കും; മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

'88 വയസുള്ള അവര്‍ ബിജെപിയിൽ ചേര്‍ന്നതിന് ഞങ്ങളെന്ത് പറയാന്‍, അവര്‍ക്ക് ദുരിതം വന്നപ്പോൾ സഹായിച്ചു'; വിഡി സതീശന്‍

വൈദ്യുതി ചാര്‍ജ്ജില്‍ വീണ്ടും മിന്നല്‍ പ്രഹരത്തിന് കെഎസ്ഇബി; കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച മഴ ലഭിച്ചില്ല; അധികം വാങ്ങിയ വൈദ്യുതിയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന് കെഎസ്ഇബി