IPL 2025: ഇവൻ ശരിക്കും മുംബൈക്ക് കിട്ടിയ ഭാഗ്യനക്ഷത്രം തന്നെ, ടീമിന്റെ ആ തന്ത്രം സമ്മാനിച്ചത് അധിക ബോണസ്; കൈയടികളുമായി ആരാധകർ

റയൻ റിക്കൽട്ടൻ- ഈ താരം മുംബൈ ഇന്ത്യൻസിൽ എത്തിയത് 1 കോടി രൂപക്ക് ആണ്. അന്ന് തന്നെ മുംബൈ ഇന്ത്യൻസ് കാണിച്ചത് ഒരു സ്മാർട്ട് നീക്കം ആണെന്ന് ഉള്ള വിലയിരുത്തൽ ഉണ്ടായിരുന്നു. എന്തായാലും കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ച മുംബൈക്ക് താരം ഒരു ഭാഗ്യനക്ഷത്രം ആയി മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

വിക്കറ്റ് കീപ്പിംഗ് കഴിവുകൾക്കും വമ്പനടികൾക്കും പേരുകേട്ട ദക്ഷിണാഫ്രിക്കൻ താരമായ റയാൻ റിക്കെൽട്ടൺ ലേലത്തിൽ വമ്പൻ ഡിമാൻഡ് ഉണ്ടാകും എന്ന് വിചാരിച്ച താരമാണ്. എന്നാൽ അദ്ദേഹത്തിന്റെ മികവ് പരിഗണിച്ച് നോക്കിയാൽ 1 കോടി രൂപയിൽ അദ്ദേഹത്തെ ടീമിൽ കിട്ടിയത് വമ്പൻ ലാഭം തന്നെയായി. സമീപകാലത്ത് വിവിധ ഫോർമാറ്റുകളിൽ മിന്നുന്ന ഫോം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. 2024 ലെ ടി20 ലോകകപ്പ് റണ്ണേഴ്‌സ് അപ്പ് ആയ ദക്ഷിണാഫ്രിക്കൻ ടീമിൽ അംഗമായിരുന്നു താരം. അടുത്തിടെ അഫ്ഗാനിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി 2025 ലെ മത്സരത്തിൽ 103 റൺസ് നേടി മികവ് കാണിച്ചു. വ്യക്തിഗത സ്കോർ പരിഗണിക്കാതെ വേഗത്തിൽ സ്കോർ ചെയ്യാനുള്ള കഴിവ് കാരണം താരം പെട്ടെന്ന് തന്നെ ചർച്ചകളിൽ ഇടം നേടി.

മുംബൈയിൽ എത്തിയ ശേഷം ഇതുവരെ 11 മത്സരങ്ങളിൽ നിന്നായി 334 റൺ നേടിയ താരം 3 അർദ്ധ സെഞ്ചുറിയും പൂർത്തിയാക്കി. രോഹിത് ചില മത്സരങ്ങളിലൊക്കെ തിളങ്ങാതെ പോയപ്പോൾ അന്ന് മുംബൈക്ക് തുണയായത് ഈ ദക്ഷിണാഫ്രിക്കൻ താരം തന്നെയാണ്. തുടക്കം മുതൽ തന്നെ ആക്രമണ മികവിലൂടെ ബാറ്റ് ചെയ്യാൻ ഇഷ്ടപെടുന്ന താരം ഇന്ന് രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ 38 പന്തിൽ നിന്ന് 61 റൺ നേടി തിളങ്ങി.

എന്തായാലും സൂര്യകുമാറിന് ശേഷം മുംബൈക്കായി ഏറ്റവും കൂടുതൽ റൺ നേടിയ റിക്കൽട്ടൺ ടീമിന്റെ ഏറ്റവും മികച്ച വാങ്ങൽ തന്നെ ആയിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്