IPL 2025: ആ ഒറ്റ കാരണം കൊണ്ടാണ് ചെന്നൈ എന്നെ ഇത്തവണ ലേലത്തിൽ എടുക്കാതിരുന്നത്, വമ്പൻ വെളിപ്പെടുത്തലുമായി ദീപക്ക് ചാഹർ

മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ ദീപക് ചാഹർ, എംഎസ് ധോണിയിൽ നിന്ന് ലഭിച്ച പിന്തുണക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ചെന്നൈക്ക് രണ്ടാം ദിനം ലേലത്തിൽ വന്നപ്പോൾ ഒരുപാട് തുക കൈയിൽ ഇല്ലായിരുന്നു എന്നും അതിനാലാണ് അവർക്ക് തനിക്കായി ലേലത്തിൽ തുക മുടക്കാൻ പറ്റാതെ പോയതെന്നും താരം പറഞ്ഞിരിക്കുകയാണ്.

ആറ് വർഷം മുമ്പ് ദീപക് ചെന്നൈയിൽ ചേരുക ആയിരുന്നു. പവർപ്ലേ ഓവറുകളിൽ ശക്തമായ സ്പെല്ലുകൾ നൽകാനുള്ള അദ്ദേഹത്തിൻ്റെ കഴിവ്, ടീമിൻ്റെ ബൗളിംഗ് ആക്രമണത്തിൻ്റെ മൂർച്ച കൂട്ടുകയും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരിക്കുന്നു. ലേലത്തിൽ വന്നപ്പോൾ ചെന്നൈയുടെ ബദ്ധശത്രുവായ മുംബൈ ആണ് താരത്തെ ടീമിൽ എത്തിച്ചത്.

ചെന്നൈയ്‌ക്കായി 76-ലധികം മത്സരങ്ങൾ, ദീപക്ക് ഏറ്റവും വിശ്വസ്ത പേസർമാരിൽ ഒരാളെന്ന തൻ്റെ പ്രശസ്തി ഉറപ്പിച്ചു. “മഹി ഭായ് തുടക്കം മുതൽ എന്നെ പിന്തുണച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഞാൻ ചെന്നൈയിൽ വരാൻ ആഗ്രഹിച്ചത്. എന്നാൽ ലേലത്തിൽ രണ്ടാം ദിവസം എൻ്റെ പേര് വന്നു, അതിനാൽ എനിക്ക് CSK യിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്ക് ധാരണ ഉണ്ടായിരുന്നു. അവരുടെ പേഴ്‌സ് കുറവാണ്, പക്ഷേ 13 കോടി രൂപ മാത്രം പേഴ്‌സ് ഉണ്ടായിരുന്നിട്ടും 9 കോടി വരെ അവർ എനിക്കായി പോയി ”ചാഹർ പറഞ്ഞു.

“കഴിഞ്ഞവർഷം എന്റെ പേര് തുടക്കത്തിലാണ് വന്നത്. അതുകൊണ്ടാണ് എനിക്ക് എളുപ്പത്തിൽ ചെന്നൈയിൽ എത്താൻ പറ്റിയത് ”അദ്ദേഹം കൂട്ടിച്ചേർത്തു.

വാശിയേറിയ ലേലം വിളിക്ക് ഒടുവിൽ 9 . 25 കോടി രൂപയ്ക്കാണ് താരം മുംബൈയിൽ എത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക