ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് നേട്ടം ശ്രേയസ് അയ്യര്‍ സ്വന്തമാക്കി. സൗദിയിലെ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ വാശിയേറിയ ലേലത്തിനൊടുവില്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗാസാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്.

പഞ്ചാബ് അയ്യരെ ഏറ്റെടുത്തതിലൂടെ അര്‍ത്ഥമാക്കുന്നത് അവര്‍ സാധ്യതയുള്ള ഒരു ക്യാപ്റ്റന്‍സി സ്ഥാനാര്‍ത്ഥിക്ക് നിക്ഷേപം നടത്തിയെന്നാണ്. എന്നാല്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് അയ്യരുമായി ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും ലേലത്തിന് മുമ്പ് അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും പോണ്ടിംഗ് വെളിപ്പെടുത്തി.

‘ഞാന്‍ ഇതുവരെ അവനോട് (ക്യാപ്റ്റന്‍സിയെക്കുറിച്ച് ശ്രേയസ് അയ്യര്‍) സംസാരിച്ചിട്ടില്ല. ലേലത്തിന് മുമ്പ് ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷേ അവന്‍ എടുത്തില്ല,’ അദ്ദേഹം പറഞ്ഞു.

ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. എന്നിട്ടും കെകെആര്‍ അയ്യരെ കൈവിട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ