IPL 2025: കട്ടക്കലിപ്പിൽ രോഹിത് ശർമ്മ, ചെന്നൈ സൂപ്പർ കിങ്സിന് പണി ഉറപ്പ്; വീഡിയോ വൈറൽ

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം. ഐപിഎൽ എൽ ക്ലാസിക്കോ എന്നാണ് ആരാധകർ ഈ മത്സരത്തിന്റെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസാണ് അവസാന സ്ഥാനത്ത് നിന്നത്.

ഐപിഎലിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് ഒരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ് പോരാട്ടത്തിന്റെ പ്രോമോ വിഡിയോയോയാണ് അവർ ഇറക്കിയിരിക്കുന്നത്. ഒരു റെസ്റ്റോറന്റില്‍ ഇരുന്ന് ജ്യൂസ് കുടിക്കുകയാണ് രോഹിത്തും ഹാര്‍ദിക്കും. അതിനിടെ നമ്മുടെ ആദ്യ മത്സരം എന്നാണെന്ന് ഹാര്‍ദ്ദിക്കിനോട് രോഹിത് ചോദിക്കുന്നുണ്ട്. എന്നാല്‍ രോഹിത്തിന് മറുപടി നല്‍കുന്നതിന് മുന്‍പ് തന്നെ വെയിറ്ററോട് വരാന്‍ ആവശ്യപ്പെടുകയാണ് ഹാര്‍ദിക്. വെയിറ്റര്‍ അടുത്തെത്തിയതും ഞായറാഴ്ച ചെന്നൈക്കെതിരെയാണ് മത്സരം എന്ന് ഹാർദിക് പറയുന്നു.

ഇതുകേട്ടതോടെ പല്ലിറുമ്മി കട്ടക്കലിപ്പില്‍ രോഹിത് കൈയ്യിലിരുന്ന ഗ്ലാസ് ഞെരിച്ചുപൊട്ടിക്കുകയാണ്. പിന്നാലെ ഒരു പുഞ്ചിരിയോടെ ഹാര്‍ദിക് വെയിറ്ററോട് ഇവിടെ വൃത്തിയാകു എന്ന് പറയുന്നു. ഇതാണ് സ്റ്റാർ സ്പോർട്സ് പുറത്ത് വിട്ട പ്രമോ വീഡിയോ.

കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് 14 മത്സരങ്ങളിൽ നിന്നായി 10 എണ്ണത്തിൽ തോറ്റിരുന്നു. കൂടാതെ രോഹിത് ശർമയ്ക്ക് പകരമായി മുംബൈ ഇന്ത്യൻസ് ഹാർദിക്‌ പാണ്ട്യയെ നായകനായി നിയമിച്ചതിലും വൻ ആരാധക രോക്ഷം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മുംബൈക്ക് അനുകൂലമായിരിക്കുകയാണ്. മികച്ച ഫോമിലുള്ള താരങ്ങളാണ് ഈ വർഷം മുംബൈ സ്‌ക്വാഡിൽ ഉള്ളത്. ഈ സീസണിൽ കപ്പ് ജേതാക്കളാകാൻ സാധ്യത ഉള്ള ടീമും മുംബൈ ഇന്ത്യൻസാണ്.

 .@hardikpandya7‘s playful banter & @ImRo45‘s fiery response 😏💥— and just like that, the biggest rivalry in #IPL is READY TO EXPLODE!

At 5️⃣ titles each, #MI has thrown down the challenge to #CSK! 💙 Yellove Army, hope you’re ready to ‘Whistle Podu’ out loud! 💛

Yeh IPL hai,… pic.twitter.com/lUFg2SI81D

— Star Sports (@StarSportsIndia) March 19, 2025

Latest Stories

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ