IPL 2025: രോഹിതും ചെന്നൈ സൂപ്പർ കിങ്‌സ് ചിയർ ലീഡേഴ്‌സും ഒക്കെ ആണ് ലൈഫ് ആഘോഷിക്കുന്നത്, ഒരു പണിയും ഇല്ലാതെ കോടികൾ മേടിക്കുന്നു; കണക്കുകൾ കള്ളം പറയില്ല

പണ്ടൊക്കെ രോഹിത് ശർമ്മ എന്ന നായകൻ മുംബൈ ജേഴ്സിയണിഞ് ക്രീസിലെത്തിയാൽ അയാളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ തന്നെ മുംബൈ ആരാധകർ അത്ഭുതങ്ങൾ വിശ്വസിച്ചിരുന്നു. ഫോമിൽ ഉള്ള അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എതിരാളികൾ പോലും കൈയടിച്ചിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്റ്സ്മാന്റെ ഗ്രാഫ് വളരെയധികം താഴ്ന്നിരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം 5 തവണ നേടിയ താരമാണ് രോഹിത് . അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല? ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ മോശം പ്രകടനം ഈ കാലഘത്തിൽ എല്ലാം മുംബൈയെ ഏറെ ബാധിച്ച പ്രശ്ങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച പവർ ഹിറ്റർ ആയിട്ടുള്ള രോഹിത്തിന്റെ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിലെ പ്രശ്നങ്ങൾ നോക്കാം:

* അവസാന നാല് വർഷത്തിൽ ഒരു മാൻ ഓഫ് ദി മാച്ച് പ്രകടനം മാത്രം
* അവസാന 56 ഇന്നിങ്സിൽ നിന്ന് 4 അർദ്ധ സെഞ്ചുറികൾ മാത്രം
* നിലവിലെ ആവറേജ് 29 . 36 മാത്രമാണ്( 18 വർഷം നീണ്ട കരിയറിലെ ഏറ്റവും മോശം കണക്കും ഇത് തന്നെ )

രോഹിത്തിന്റെ ഇന്നലത്തെ ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ വന്ന ഒരു കമെന്റ് ഇങ്ങനെ- “40 ഓവറുള്ള കളിയിൽ 20 ഓവർ റെസ്റ്റ് എടുക്കുന്നു ( ഇമ്പാക്ട് താരമായിട്ടാണ് രോഹിത് വരുന്നത് ) ശേഷം ഒരു 10 – 15 പന്തുകൾ കളിച്ച് പുറത്താകുന്നു. പിന്നെ വീണ്ടും റെസ്റ്റ് എടുക്കുന്നു. കൈയിൽ കിട്ടുന്നതോ 16 കോടി. ഇതൊക്കെയാണ് ലൈഫ്”

രോഹിത്തിന്നെ പോലെ ഇല്ലെങ്കിലും അതിനോട് അടുത്ത് തന്നെ റെസ്റ്റും ഇഷ്ടം പോലെ പണം സമ്പാദിക്കുന്ന മറ്റൊരു കൂട്ടർ ഉണ്ട്- ചെന്നൈ സൂപ്പർ കിങ്സിന്റെ ചിയർ ലീഡേഴ്‌സ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റേത് ടീം ഗ്രൗണ്ടിൽ എത്തിയാലും അവരുടെ ചിയർ ലീഡേഴ്‌സ് പണി എടുക്കുമ്പോൾ ഫോറും സിക്‌സും വല്ലപ്പോഴും മാത്രം അടിക്കുന്ന ചെന്നൈ ടീമിന്റെ ചിയർ ലീഡേഴ്‌സ് വല്ലപ്പോഴും മാത്രമാണ് ഡാൻസ് കളിക്കുന്നത്. ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ ടെസ്റ്റും ഏകദിനവും ചേർന്ന സ്റ്റൈലിൽ ബാറ്റ് ചെയ്യുന്ന ചെന്നൈ ട്രാക്കിൽ മാറ്റൽ അത്യാവശ്യമാണ്.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി