IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിച്ച ചെന്നൈക്ക് കാര്യങ്ങൾ എല്ലാം കൈവിട്ട് പോയി. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള പല മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോൽക്കാൻ പോലും നിൽക്കാൻ ആകാതെ ചെന്നൈ വീണപ്പോൾ അവരുടെ ആരാധകർക്ക് നിരാശയായി.

എന്തായാലും ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി ഒന്നും ചെയ്യാനാകാതെ സീസൺ അവാസാനിച്ചപ്പോൾ അവരുടെ മുൻ താരം സുരേഷ് റെയ്ന ടീമിന്റെ നിരാശകൾക്ക് ഇടയിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. കേവലം ഒരു സീസൺ നോക്കി തങ്ങളെ വിലയിരുത്തരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കുകൾ ഇങ്ങനെ:

“കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ, ആകാശം പ്രാവുകളുടേതാണെന്ന് അർത്ഥമാക്കുന്നില്ല”

ഇതിനെക്കാൾ വലിയ വാക്കുകൾ കിട്ടാൻ ഇല്ലെന്നും കേവലം ഒരു മോശം സീസൺ നോക്കി ചെന്നൈയെ അളക്കാൻ നിൽക്കരുത് എന്നുമാണ് കടുത്ത ആരാധകരും പറയുന്നത്.

Latest Stories

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഓപ്പറേഷന്‍ സിന്ധു; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കും

നിലമ്പൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; 70.76 ശതമാനം പോളിംഗ്, തിങ്കളാഴ്ച വോട്ടെണ്ണല്‍

ആകാശ നിരീക്ഷണം നടത്തി അമേരിക്കയുടെ 'ഡൂംസ് ഡേ' വിമാനം; ആണവാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന വിമാനം കോള്‍സൈന്‍ മാറ്റി വാഷിംഗ്ടണിലെത്തി; ഇറാനെതിരെ യുഎസ് തയ്യാറെടുക്കുന്നു?

പുതിയതായി അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവർക്ക് പിന്നെന്താണ് പണി : ലാൽ

രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രം; വി ശിവന്‍കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവന്‍

ഇറാനു നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരായ നീക്കത്തെ ഇന്ത്യ പിന്തുണയ്ക്കണം; അല്ലെങ്കില്‍ അക്ഷന്തവ്യമായ അപരാധമാണെന്ന് ചെന്നിത്തല

'കോണ്‍ഗ്രസ് വിട്ടു എവിടേക്കും പോകുന്നില്ല'; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍; നിലമ്പൂരില്‍ പോകാതിരുന്നത് ക്ഷണിക്കാതിരുന്നതിലാല്‍

ബുംറയെ പേടിയില്ല, അവനെ കൊണ്ട് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ കഴിയില്ല, സ്റ്റാർ പേസറെ താഴ്ത്തിക്കെട്ടി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പാവപ്പെട്ടവരുടെ അത്താണി'; വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍; കുറിപ്പെഴുതി നല്‍കി പ്രസംഗം ചുരുക്കിപ്പിച്ച് സംഘാകര്‍; 'ഇനി തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേഷ്യം വരും, തനിക്ക് പേടിയാണ്'

ആ ആഗ്രഹവും നടന്നു, അമര 'ഇന്ദ്ര' ബാഹുബലി ആയി ഇന്ദ്രൻസ്; വൈറലായി വീഡിയോ