IPL 2025: ഇനി വേണ്ട " നോട്ടുബുക്ക് ആഘോഷം", ദിഗ്‌വേഷ് രതിക്ക് പണി കൊടുത്ത് ബിസിസിഐ; കുറ്റം സമ്മതിച്ച് താരം

ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ ആനിമേറ്റഡ് ‘നോട്ട്ബുക്ക് ആഘോഷം’ നടത്തിയതിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവ സ്പിന്നർ ദിഗ്‌വേഷ് രതിക്ക് പിഴ ചുമത്തി. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് മാച്ച് ഫീസിന്റെ 25% പിഴയും ഒരു ഡീമെറിറ്റ് പോയിന്റും നൽകിയതായി ഐപിഎൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ പഞ്ചാബിന്റെ റൺ-ചേസിനിടെയാണ് സംഭവം. ഡൽഹിയിലെ ആഭ്യന്തര സഹതാരം പ്രിയാൻഷ് ആര്യയെ പുറത്താക്കിയ ശേഷം, രതി ബാറ്റ്സ്മാന്റെ അടുത്തേക്ക് നടന്ന് ‘നോട്ട്ബുക്ക് ആഘോഷം’ അനുകരിച്ചു. 2019 ൽ കെസ്രിക് വില്യംസും പിന്നീട് വിരാട് കോഹ്‌ലിയും പ്രശസ്തമാക്കിയ ഒരു ആംഗ്യമാണിത്.

രണ്ട് കൂട്ടുകാർക്കിടയിൽ ഉള്ള തമാശയായി ഇതിനെ കാണാം എങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് നിയമം അതിനൊന്നും അനുവദിച്ചില്ല. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റം രതി സമ്മതിച്ചു, ഇത് “ഒരു ബാറ്റ്‌സ്മാനെ പുറത്താക്കുമ്പോൾ അധിക്ഷേപിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികൾ അല്ലെങ്കിൽ ആംഗ്യങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.” ഐപിഎൽ നിയമങ്ങൾ അനുസരിച്ച്, ലെവൽ 1 കുറ്റങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്.

സോഷ്യൽ മീഡിയയിൽ എന്തായാലും ഈ ആഘോഷം പെട്ടെന്ന് ശ്രദ്ധ നേടി. മത്സരശേഷം പഞ്ചാബ് വിജയത്തിന് പിന്നാലെ പഞ്ചാബ് ഉടമകൾ ഒന്നടകം ദിഗ്‌വേഷ് രതിയുടെ ആഘോഷം അനുകരിച്ചുകൊണ്ട് മറുപടി കൊടുക്കുകയും ചെയ്തു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി