ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിൽ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങിൽ രോഹിത്തിന്റെ മാതാപിതാക്കൾ തന്നെയാണ് സ്റ്റാൻഡ് അനാവരണം ചെയ്തത്. എന്തായാലും ദിവേച്ച പവലിയൻ ലെവൽ 3 ഇനി രോഹിത് ശർമ്മ സ്റ്റാൻഡ് എന്ന പേരിൽ അറിയപ്പെടും.
2011 മുതൽ താൻ മുംബൈ ഇന്ത്യൻസ് (MI) ടീമിനൊപ്പം കളിച്ചുവരുന്ന തന്റെ ക്രിക്കറ്റ് യാത്രയിൽ പങ്കാളികളായ എല്ലാവർക്കും 38 കാരനായ താരം നന്ദി പറഞ്ഞു. തന്റെ പ്രസംഗം അവസാനിക്കുന്നതുവരെ മുംബൈ ടീം കാത്തിരിക്കുകയാണെന്നും പരിശീലനം ആരംഭിക്കാൻ അവർ ആഗ്രഹിക്കുന്നു എന്നും രോഹിത് പറഞ്ഞു.
“എന്റെ അമ്മയും അച്ഛനും, സഹോദരനും, ഭാര്യയും, എന്റെ ഭാര്യയും, എന്റെ ജീവിതത്തിലെ വളരെ പ്രത്യേകതയുള്ള ആളുകളാണ് അവർ. ഇന്ന് ഞാൻ ഇവിടെ നിൽക്കാൻ വേണ്ടിബി അവർ വളരെയധികം ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്, തീർച്ചയായും എന്റെ ടീം മുംബൈ ഇന്ത്യൻസും ഇവിടെയുണ്ട്. അവർ എന്റെ പ്രസംഗം അവസാനിക്കുന്നതുവരെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ പ്രസംഗം അവസാനിച്ചിട്ട് വേണം അവർക്ക് പരിശീലനം തുടങ്ങാൻ” ശർമ്മ പറഞ്ഞു.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മത്സരങ്ങൾക്ക് ഇറങ്ങുന്നത്. അതിർത്തിയിലെ സംഘർഷങ്ങൾ കാരണം നിർത്തിവെച്ച ലീഗ് ഇനി പുനരാരംഭിക്കും.