IPL 2025: നീട്ടിവിളിക്കെടാ ഗോട്ട് എന്ന്, അസാധ്യ കണക്കുകളുമായി ജസ്പ്രീത് ബുംറ; ഞെട്ടി ക്രിക്കറ്റ് ലോകം

ജസ്പ്രീത് ബുംറ- ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ജസ്പ്രീത് ബുംറ ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങൾ കാണിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യൻ പ്രീമിയർ വളരെ വൈകി എത്തി ഇപ്പോൾ പർപ്പിൾ ക്യാപ് ലിസ്റ്റിൽ മത്സരം കൊടുക്കുന്ന താരം ഇങ്ങനെ പറയുന്നു – നെവർ ഇവർ അണ്ടർസ്റ്റിമേറ്റ് എ ക്ലാസ് ആക്റ്റ്.

സമീപകാലത്ത് ഇന്ത്യ നേടിയ വലിയ വിജയങ്ങളിൽ എല്ലാം മികവ് കാണിച്ച ബുംറ കിവീസിനെതിരായ പരമ്പരയിൽ തന്റെ മികവിലേക്ക് എത്താതിരുന്നപ്പോൾ ചിലർ എങ്കിലും അദ്ദേഹത്തെ പുച്ഛിച്ചു. എന്നാൽ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിൽ എതിരാളികളുടെ പേടി സ്വപ്നം ആയി മാറി ഇന്ത്യയുടെ ഏറ്റവും മികച്ച താരമായി മാറിയ ബുംറ തന്റെ റേഞ്ച് ആ പരമ്പരയിൽ തെളിയിച്ചു. ശേഷം നീണ്ട പരിക്കിന്റെ ഒടുവിൽ ചാമ്പ്യൻസ് ട്രോഫി അടക്കം നഷ്‌ടമായ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ കുറച്ച് മത്സരങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്.

എന്നാൽ താൻ ആരാണ് എന്താണ് എന്ന് കാണിക്കാൻ അദ്ദേഹത്തിന് അത് മതിയായിരുന്നു. 9 മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റുകൾ നേടിയ ബുംറ കാണിച്ച മികവാണ് ആദ്യം തോൽവികളായി നിന്ന മുംബൈ പ്ലേ ഓഫ് എത്താൻ കാരണമായ ഘടകം. വമ്പനടികളുടെ ടി 20 കാലത്ത്, വൈഭവ് സുര്യവൻഷിയെ പോലുള്ള യുവതാരങ്ങൾ ഒരു ബോളറെയും ബഹുമാനിക്കാത്ത അടിച്ചുപറത്തുന്ന കാലത്തെ ബുംറയുടെ ബോളിങ് കണക്കുകൾ നമുക്ക് നോക്കാം:

– 22 ഇന്നിംഗ്‌സ്
– 36 വിക്കറ്റുകൾ
– 6.44 ഇക്കണോമി റേറ്റ്
– 14.5 സ്ട്രൈക്ക് റേറ്റ്
– 15.61 ശരാശരി

അദ്ഭുതകരമായ കണക്കുകൾ ഇന്നലത്തെ ഇതിനെ വിശേഷിപ്പിക്കാൻ നമുക്ക് വാക്കുകൾ ഇല്ല എന്ന് തന്നെ പറയാം. അത്ര മികവാണ് ബുംറ പുലർത്തുന്നത്. വിക്കറ്റുകൾ വീഴ്ത്തുക, ബാറ്റ്‌സ്മാന്മാരിൽ സമ്മർദ്ദം സൃഷ്ടിക്കുക, പിശുക്ക് കാണിക്കുക ഇത് എല്ലാം ഒരുമിച്ച് ഒരു ബോളർക്ക് സാധ്യമല്ല സാധാരണ. പക്ഷെ ബുംറക്ക് സാധിക്കും, അയാൾ മാന്ത്രികൻ ആണ്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി